
കൊച്ചി കാക്കനാട് നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു.
പഞ്ചാബ് സ്വദേശി രാജന് (30) ആണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബോയിലറിലാണ് പൊട്ടിത്തെറിയുണ്ടായത്.
രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. ഈ കമ്പനിയില്‍ തന്നെ ജോലി ചെയ്തുകൊണ്ടിരുന്ന അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്.
പരുക്കേറ്റ് ആശുപത്രിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഗുരുതര പരുക്കാണ്. രാസവസ്തുക്കള്‍ സൂക്ഷിച്ച ടിന് പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടാകുകയായിരുവന്നു.
നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. രാസ പ്രതിവര്‍ത്തനമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]