

നമ്പർ പ്ലേറ്റിന് പകരം പ്രത്യേക പേര് പതിപ്പിച്ചു; വണ്ടി പുറത്തിറക്കിയതും ചെന്നു പെട്ടത് ആര്‍ടിഒ-യുടെ മുന്നിൽ; പിഴയിട്ട് ആര്‍ടിഒ; ഡല്‍ഹി രജിസ്ട്രേഷൻ വാഹനം വ്യത്യസ്തമായ പേര് പതിപ്പിച്ചു യാത്ര പോകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊല്ലം കൊട്ടാരക്കരയില്‍ നമ്ബര്‍ പ്ലേറ്റിന് പകരം പ്രത്യേക പേര് പതിപ്പിച്ചയാള്‍ക്ക് പിഴയിട്ട് ആര്‍ടിഒ. കൊട്ടാരക്കരയില്‍ വണ്ടി പുറത്തിറക്കിയതും ചെന്നു പെട്ടത് ആര്‍ടിഒ-യുടെ മുന്നിലായിരുന്നു. ദില്ലി രജിസ്ട്രേഷനിലുള്ള വണ്ടിയുടെ നമ്ബര്‍ പ്ലേറ്റില്‍ Y-PIT CUSTOMZ എന്ന് മാത്രമായിരുന്നു രേഖപ്പെടുത്തിയത്. തുടര്‍ന്ന് കൊട്ടാരക്കര എസ്ആര്‍ടിഒ വാഹനം പിടിച്ചെടുത്ത് പിഴ ചുമത്തുകയായിരുന്നു.
‘രജിസ്ട്രേഷൻ നമ്ബറില്‍ “നമ്ബര്‍” ഇറക്കിയ വാഹനം കൊട്ടാരക്കര SRTO പിടിച്ചെടുത്തു പിഴ ചുമത്തി. ഡല്‍ഹി രജിസ്ട്രേഷൻ വാഹനം വ്യത്യസ്തമായ പേര് പതിപ്പിച്ചു യാത്ര പോകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി’- എന്നാണ് സംഭവത്തെ കുറിച്ച് എംവിഡി ഫേസ്ബുക്കില്‍ വീഡിയോ സഹിതം കുറിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അതേസമയം, യുവജനങ്ങളിലെ അപകടകരമായ വാഹന ഉപയോഗം നിയന്ത്രിക്കുന്നതിനും അവരില്‍ സുരക്ഷിതമായ രീതിയിലും സംസ്കാര പൂര്‍ണ്ണമായും മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന രീതിയിലും വാഹനം ഉപേയാഗിക്കുന്നതിനു പ്രേരകമാകും വിധം റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനുമായി സമഗ്രമായ പ്രവര്‍ത്തന പദ്ധതികളുമായി സംസ്ഥാന സര്‍ക്കാരും മോട്ടോര്‍വാഹന വകുപ്പും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് എംവിഡി അറിയിച്ചു.
സേഫ് ക്യാപസ് എന്ന ആശയം മുൻനിര്‍ത്തി പേസ് പ്രോജക്ട് ഇതിനനുബന്ധമായി ആരംഭിച്ചിട്ടുണ്ടെന്നും എറണാകുളം ജില്ലയിലെ 10 കോളേജുകളില്‍ ഇതുമായി ബന്ധപ്പെട്ട വോളണ്ടിയര്‍ പരിശീലനം പൂര്‍ത്തിയാക്കി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ഈ പ്രോജക്ട് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കുകയാണെന്നും എംവിഡി ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റിലൂടെ അറിയിച്ചു.
നാഷണല്‍ സര്‍വീസ് സ്കീം, എസ്സിഎംഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോര്ട്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സംസ്ഥാനത്തെ 100 എഞ്ചിനീയറിങ് കോളേജില്‍ പേസ് സെല്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി പ്രസ്തുത കോളേജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം വളണ്ടിയര്‍മാരുടെയും അധ്യാപകരുടെയും രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന നേതൃത്വ പരിശീലന പരിപാടി നടക്കും. ഐഎംഎ കൊച്ചി, നാഷണല്‍ സേഫ്റ്റി ട്രസ്റ്റ്, രാജഗിരി ട്രാൻസ് എന്നീ സംഘടനകളുടെയും സഹകരണത്തോടെയാണ് ഈ പ്രോജക്ട് നടപ്പിലാക്കി വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]