
പട്ന: ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയാലും നേരിടാൻ പ്രതിപക്ഷം സജ്ജമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ജനങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്നും ഇനിയും അത് തന്നെ തുടരുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.ബിഹാറിൽ ഏറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. റോഡുകളുടേയും പാലത്തിന്റേയും നിർമാണമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞു. വൈദ്യുതി, ശുദ്ധജല വിതരണ മേഖലകളിലും ഏറെ പുരോഗതി വരുത്താനായെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]