
ബേസിൽ ജോസഫ് നായകനായി എത്തുന്ന ജീത്തു ജോസഫ് ചിത്രത്തിന് പേരായി. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്.
‘ക്യാമറ ചതിച്ചാശാനേ, കണ്ടക ശനി കൊണ്ടേ പോകൂ, പൊലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം’, തുടങ്ങിയ രസകരമായ ഡയലോഗുകൾക്ക് ഒപ്പമാണ് ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം ഉള്ളതാകും ചിത്രമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ബേസിലിനൊപ്പം ഗ്രേസ് ആന്റണി, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കെ ആർ കൃഷ്ണ കുമാർ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ഡിഒപി.
വിക്ര മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. പൊതുവില്‍ ത്രില്ലര്‍ ചിത്രങ്ങള്‍ ഒരുക്കി പ്രേക്ഷക കയ്യടി നേടിയ സംവിധായകന് ആണ് ജീത്തു ജോസഫ്. എന്നാല്‍ അതില്‍ നിന്നും വേറിട്ടൊരു ജോണറിലുള്ള സംവിധായകനെ നുണക്കുഴി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് കാണാന്‍ സാധിക്കും.
നിലവില്‍ നേര് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലാണ് ജീത്തു. ട്വല്‍ത്ത് മാന്‍ എന്ന സിനിമയ്ക്ക് ശേഷം ജീത്തു- മോഹന്‍ലാല്‍ കോമ്പോ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 3 മാസം, ആരോഗ്യം വീണ്ടെടുത്ത് പൃഥ്വി; ഇനി ‘എമ്പുരാൻ’ പണിപ്പുരയിലേക്ക് ? സൂചന നൽകി താരം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന നേരില്‍ പ്രിയ മണിയാണ് നായിക. അനശ്വര രാജനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
അതേസമയം, ബോഡി എന്ന ചിത്രത്തിന് ശേഷം ബോളിവുഡില്‍ വീണ്ടും സിനിമ ഒരുക്കാനും ജീത്തു തയ്യാറെടുക്കുക ആണ്. ഈ ചിത്രത്തിന് മുന്‍പ് ബേസില്‍ ചിത്രം പൂര്‍ത്തികരിക്കാന്‍ ആണ് ജീത്തുവിന്റെ പ്ലാന്‍ എന്നാണ് സൂചന. ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
Last Updated Sep 19, 2023, 6:30 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]