
ചെന്നൈ: തമിഴ്നാട് നാമക്കലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 14 വയസുകാരി മരിക്കുകയും 43 പേർ ആശുപത്രിയിലാവുകയും ചെയ്തു. സംഭവത്തുനു പിന്നാലെ പാരമതി വേലൂരിനു സമീപത്തെ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ഞായറാഴ്ചയാണ് കുട്ടിക്ക് അച്ഛന് ചിക്കന് ഷവർമ വാങ്ങിക്കൊടുത്ത് കുടുംബത്തോടൊപ്പെം കഴിച്ചത്. എന്നാൽ ഞായറാഴ്ച രാത്രിയോടെ തന്നെ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ചയോടെ മരിക്കുകയായിരുന്നു.
ജില്ലയിൽ ഇതോടെ ഷവർമയ്ക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ ഈ ഹോട്ടലിൽ നിന്നും 200 ലധികം ആളുകൾ ഭക്ഷണം കഴിച്ചതായാണ് വിവരം. സംഭവത്തിനു പിന്നാലെ അധികൃതർ സ്ഥലത്തെത്തി സാന്പിളുകൾ ശേഖരിക്കുകയും ഹോട്ടലുടമ, പാചകക്കാരായ രണ്ടുപേർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]