
കളമശേരി ∙ സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്കു പകരം
ബ്രാഞ്ച് കമ്മിറ്റി ഉയർത്തിയത് കോൺഗ്രസ് പതാക. എറണാകുളം ഏലൂർ പുത്തലത്താണ് സംഭവം. 10 മിനിറ്റിനകം തെറ്റു മനസ്സിലാക്കി കൊടി മാറ്റിയെങ്കിലും പതാക ഉയർത്തുന്നതിന്റെ വിഡിയോ നാടാകെ പ്രചരിച്ചതിനാൽ സംഭവം വിവാദമായി.
ലോക്കൽ കമ്മിറ്റി അംഗവും പാർട്ടി അംഗങ്ങളും മറ്റും പങ്കെടുത്ത ചടങ്ങിൽ ഒരാൾ പോലും പതാകയിലെ മാറ്റം ശ്രദ്ധിച്ചില്ല.
വിവാദമായതിനെത്തുടർന്ന് സിപിഎം നേതൃത്വം അന്വേഷണം നടത്തിയപ്പോൾ അബദ്ധം പറ്റിയതാണെന്നു ബന്ധപ്പെട്ടവർ വിശദീകരണം നൽകി. കൂടുതൽ നടപടികളിലേക്കൊന്നും പാർട്ടി തൽക്കാലമില്ലെന്ന് ലോക്കൽ സെക്രട്ടറി കെ.ബി.സുലൈമാൻ അറിയിച്ചു.
ദേശീയപതാക കൂടാതെ എല്ലാ പാർട്ടികളുടെയും കൊടി തന്റെ പക്കലുണ്ടെന്നും സ്വാതന്ത്ര്യദിനത്തിൽ ഉയർത്താനുള്ള കൊടിയെടുത്തപ്പോൾ ശ്രദ്ധക്കുറവുണ്ടായതാണെന്നും ലോക്കൽ കമ്മിറ്റി അംഗം പി.എസ്.അഷ്റഫ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]