ബിഗ് ബോസ് ഷോ മലയാളം സീസണ് ഏഴിന്റെ പ്രത്യേകതകളൊന്നാണ് പണിപ്പുര. റേസിംഗ് സ്റ്റാര്‍ ബാഡ്ജ് ഉള്ളവര്‍ക്ക് മാത്രമാണ് സ്വന്തം വസ്ത്രങ്ങളും ആക്സസറീസും ഉപയോഗിക്കാനാകുക എന്ന പ്രത്യേകതയുമുണ്ട്.
അല്ലാത്തവര്‍ക്ക് പണിപ്പുരയില്‍ പ്രവേശിപ്പ്, ലഭിക്കുന്ന പോയന്റുകള്‍ക്ക് അനുസരിച്ച് ഭക്ഷണം വസ്ത്രങ്ങളും കൈക്കലാക്കാം എന്നുമാണ് വ്യവസ്ഥ. പണിപ്പുരയില്‍ പ്രവേശിക്കാൻ അവസരം ലഭിക്കുന്നതിന് ടാസ്കുകളില് ജയിച്ച് പോയന്റുകള്‍ നേടണം.
ഇന്ന് നടന്ന പണിപ്പുര ടാസ്കും വ്യത്യസ്തമായ ഒന്നായിരുന്നു. ബിഗ് ബോസ് മത്സരാര്‍ഥികളെ രണ്ട് ടീമായി തിരിക്കുകയാണ് ആദ്യം ചെയ്തത്.
ബിഗ് ബോസ് വീട്ടിന്റെ ഒരിടത്ത് ഓരോ ബോര്‍ഡിന് മുന്നിലായി വ്യത്യസ്ത മൃഗങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നു. ടാസ്കില് ഓരോ ടീമിലെയും ഓരോ മത്സരാര്‍ഥിയും തനിക്ക് അനുയോജ്യമായ മൃഗത്തിന്റെ പിന്നിലായി ഒളിച്ചിരിക്കുക എന്നതായിരുന്നു ബിഗ് ബോസ് നല്കിയ നിര്‍ദ്ദേശം, ടാസ്കില് ഒരു ടീം മൃഗത്തിന്റെ ചിത്രത്തിന്റെ പിന്നില്‍ ഒളിച്ചിരിക്കുമ്പോള്‍ മറ്റേ ടീം ഏത് മത്സരാര്ഥിയാണ് ഏത് മൃഗത്തിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്നത് എന്ന് കണ്ടുപിടിക്കണം.
അങ്ങനെ കണ്ടുപിടിച്ചാല്‍ പോയന്റുകള്‍ ലഭിക്കും എന്നുമായിരുന്നു ബിഗ് ബോസ് വ്യക്തമാക്കിയിരുന്നത്. ആദ്യ ടീം മത്സരാര്‍ഥികള്‍ ഓരോരുത്തരും തെരഞ്ഞെടുത്ത മൃഗങ്ങള്‍ ചുവടെ: ഒനീല്‍- കുറുക്കൻ ശാരിക- പാമ്പ് ബിന്നി- ഈച്ച ശരത്- കാണ്ടാമൃഗം ഒനീല്‍- കുറുക്കൻ രേണു- ആമ നൂറ- എലി ഷാനവാസ്- സിംഹം ജിസേല്‍- പട്ടി ശൈത്യ- ഓന്ത് രണ്ട് പേരെ മാത്രമാണ് ടീം ബി ഊഹിച്ച് പറഞ്ഞത്.
രണ്ട് പോയന്റുകളാണ് ടീം ബിക്ക് കിട്ടിയത്. രണ്ടാമത്തെ ടീം മത്സരാര്‍ഥികള്‍ ഓരോരുത്തരും തെരഞ്ഞെടുത്ത മൃഗങ്ങള്‍ ചുവടെ: അനീഷ്- ഒറ്റക്കൊമ്പൻ ആദില- കഴുതപ്പുലി ശാരിക- കഴുത അക്ബര്‍- കഴുകൻ അനുമോള്‍- കൊതുക് റെന- പൂച്ച ആര്യൻ- സിംഹം അഭിലാഷ്- അരണ നെവിൻ- കുരങ്ങൻ നാല് പേരെ ടീം എ ഊഹിച്ച് പറഞ്ഞു.
അങ്ങനെ നാല് പോയന്റുകളും ലഭിച്ചു. പണിപ്പുരയ്ക്ക് വേണ്ടി 4-2 എന്ന സ്കോറില്‍ 500 പോയന്റ് നേടി വിജയിച്ചത് ടീം എയാണ് എന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചു.
ടീം എയിലെ ബിന്നിയെ പണിപ്പുരയിലേക്ക് ഇനി പ്രവേശിക്കുന്നതിനായി മത്സരാര്‍ഥികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

