കോട്ടയം: കോട്ടയം മാഞ്ഞൂരിൽ രണ്ടരവയസുകാരിക്കും അച്ഛനും രക്ഷകനായി ഡിവൈഎഫ്ഐ നേതാവ്. ഇരവിമംഗലത്ത് കിണറ്റിൽ വീണ കുഞ്ഞിനേയും അച്ഛനേയുമാണ് ഡിവൈഎഫ്ഐ നേതാവായ തോമസ്കുട്ടി രാജു രക്ഷപെടുത്തിയത്.
പുതിയ വീടും സ്ഥലവും വാങ്ങാനായി സ്ഥലം കാണാനെത്തിയ അച്ഛനും മകളുമാണ് കാല് തെറ്റി കിണറ്റിൽ വീണത്. ഇരുവരും വീഴുന്നത് കണ്ടാണ് തോമസ്കുട്ടി ആഴമുള്ള കിണറ്റിലേക്ക് എടുത്ത് ചാടിയത്.
കുട്ടിയെ രക്ഷിച്ച ശേഷം തോമസ്കുട്ടി മുക്കാൽ മണിക്കൂറോളം കിണറ്റിലെ കയറിൽ പിടിച്ചുകിടന്നു. ഫയർഫോഴ്സ് എത്തിയാണ് മൂന്ന് പേരേയും പിന്നീട് കരയ്ക്ക് എത്തിച്ചത്.
ആർക്കും ആരോഗ്യപ്രശ്നങ്ങളില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

