
ഹേമകമ്മിറ്റി റിപ്പോർട്ട് ഗൗരവമുള്ള റിപ്പോർട്ടെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ 24 നോട്. കമ്മീഷന്റെ പ്രവർത്തി മാതൃകാപരം. നാലുവർഷമായി സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവച്ചു. പൂഴ്ത്തി വെച്ചത് ആർക്കുവേണ്ടി.
റിപ്പോർട്ടിലെ ശുപാർശളുമായി മുന്നോട്ടു പോയിരുന്നെങ്കിൽ നിരവധി കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ കഴിയുമായിരുന്നു. ഇത് ലാഘവത്തോടെ കാണാൻ പാടില്ല. സിനിമയിലെ തമ്പ്രാക്കന്മാർ പറയുന്നത് അനുസരിച്ച് കാര്യങ്ങൾ നീങ്ങുന്നു. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ 24 നോട് പറഞ്ഞു.
സ്ഥാപിത താൽപര്യക്കാരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടാകാമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ചയല്ല ആക്ഷനാണ് വേണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നാലര വർഷം റിപ്പോർട്ടിന്മേൽ അടയിരുന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
മന്ത്രി സജി ചെറിയാൻ്റേത് മുടന്തൻ ന്യായമാണ്. ഇരകൾക്ക് കോടതിയുടെ സംരക്ഷണമുള്ളതിനാൽ പൊലീസിന് കേസെടുക്കാം. വാതിലിൽ മുട്ടുന്ന വിദ്വാൻമാരെ ജനമറിയട്ടെ. സ്ക്രീനിൽ തിളങ്ങുന്നവരുടെ യഥാർത്ഥ മുഖം ജനം മനസ്സിലാക്കട്ടെ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസെടുത്തതിനാൽ നടിയുടെ അവസരം നഷ്ടമായിട്ടില്ലല്ലോ എന്നും കെ മുരളീധരൻ ചോദിച്ചു.
Story Highlights : Mullappally Ramachandran Support on Hema Commitie
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]