

ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു: ഒടുവിൽ സിബിഐ വരെ എത്തി: ജസ്ന തിരോധാന കേസിൽ ഇതുവരെ നടത്തിയ അന്വേഷണങ്ങൾ
കോട്ടയം :മുണ്ടക്കയത്തുള്ള ബന്ധുവീട്ടിലേക്കു പോയ ജെസ്ന തിരിച്ചെത്തിയില്ലെന്നു : കാട്ടി പിതാവ് ജയിംസ് നൽ കിയ പരാതിയിലാണ് പൊലീസ് ആദ്യം അന്വേഷണം ആരം ഭിച്ചത്. ജെസ്ന പോകാൻ സാ ധ്യതയുള്ള എല്ലാ സ്ഥലങ്ങളും വെച്ചൂച്ചിറ പൊലീസ് അന്വേഷിച്ചു. ആകെയുള്ള പിടിവള്ളി സിസിടിവി ദൃശ്യങ്ങളായിരുന്നു.
ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ മുണ്ടക്കയ ത്തേക്കുള്ള ബസിൽ ജെസ്ന ഇരിക്കുന്നതായി സിസിടിവി
യിൽ കണ്ടിരുന്നു. എന്നാൽ, അതു സ്ഥിരീകരിക്കാൻ പൊ ലീസിനു കഴിഞ്ഞില്ല.
വെച്ചൂച്ചിറ പൊലീസിനു ശേഷം പെരുനാട് പൊലീസും കേസ് അന്വേഷിച്ചു തുമ്പില്ലാതെ മടക്കി. പിന്നീട് തിരുവല്ല ഡിവൈഎസ്പിക്കായി അന്വേ ഷണച്ചുമതല. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.ലോക്കൽ പൊലീസിന്റെ കണ്ടെത്തലിൽ കൂടുതലൊ ന്നും ക്രൈംബ്രാഞ്ചിനും ലഭി ച്ചിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കോടതി നിർദേശ ത്തെത്തുടർന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തു.
ക്രൈംബ്രാഞ്ച് അന്വേഷി ക്കുന്നതിനിടെ അന്നു പത്തനം തിട്ട ജില്ലാ പൊലീസ് മേധാവി യായിരുന്ന കെ.ജി.സൈമൺ, ജെസ്നയുടെ വെച്ചൂച്ചിറയിലെ വീട്ടിൽ സന്ദർശനം നടത്തി
‘പോസിറ്റീവ്’ വാർത്തയ്ക്ക് അധികം കാത്തിരിക്കേണ്ടി വരില്ലെന്ന സൂചന നൽകി. ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന ടോമിൻ തച്ചങ്കരിയും ജെസ്നയെക്കുറിച്ചു വ്യക്ത മായ വിവരങ്ങൾ കിട്ടിയെന്ന സൂചന നൽകിയിരുന്നു. ജെസ്നയെ കണ്ടെന്ന അവ
കാശവുമായി വിവിധയിടങ്ങ ളിൽനിന്ന് ഫോൺ കോളുക ളെത്തി.
എന്നാൽ, അതൊന്നും അന്വേഷണത്തിനു ഗുണ കരമായില്ല. ജെസ്നയെക്കുറി ച്ചു വിവരം നൽകാൻ പൊലീസ് പൊതുസ്ഥലങ്ങളിൽ പെട്ടികൾ സ്ഥാപിച്ചിരുന്നു. ഇതിലെ സൂചനകൾ തേടിപ്പോയ പൊലീസ് നൂറുകണ ക്കിനാളുകളെ ചോദ്യം ചെയ്തു. പതിനായിരക്കണക്കിനു ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ചെറുതുമ്പു പോലും പക്ഷേ ലഭിച്ചില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]