
ദിവസവും 4 കപ്പ് കോഫി കുടിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഈ അപകട സാധ്യതകൾ അറിയാതെ പോകരുത്
കോഫി ഇഷ്ടമല്ലാത്തതായി അധികമാരും ഉണ്ടാകില്ല. രാവിലെ ഉറക്കമുണരുമ്ബോള്‍ തന്നെ ഒരു ഗ്ലാസ് കാപ്പി, അത് ഭൂരിഭാഗം ആളുകള്‍ക്കും നിര്‍ബന്ധമുള്ള കാര്യമാണ്.
ക്ഷീണം അകറ്റാനും അന്നേ ദിവസം ഉന്മേഷത്തോടെ ഇരിക്കാനും കോഫിയിലൂടെ സാധിക്കുമെന്നാണ് നമ്മുടെ വിശ്വാസം. അതിനാല്‍ ആ ഒരു ദിവസം ആരംഭിക്കുന്നതിനുള്ള ശരിയായ ഉത്തേജനമാണ് കാപ്പി.
എന്നാല്‍ കാപ്പിക്ക് നിരവധി ദോഷ വശങ്ങളുമുണ്ട്. ഒരു കോഫി പ്രേമി എന്ന നിലയില്‍,നിങ്ങള്‍ ഒരു കപ്പ് കാപ്പി അധികമായി കുടിക്കുന്നത് ആ ദിവസത്തെ കൂടുതല്‍ ഉല്പ്പാദനക്ഷമമാക്കുന്നുവെങ്കില് ഇക്കാര്യങ്ങള്‍ അങ്ങനെ ശ്രദ്ധിച്ചെന്നുവരില്ല. എന്നാല്‍ നിങ്ങളുടെ ഈ ഇഷ്ടപ്പെട്ട ശീലം ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ വിളിച്ചുവരുത്തുന്ന ഒന്നാണ്. ഉയര്‍ന്ന കാപ്പി ഉപഭോഗം നിങ്ങളുടെ ഹൃദയാരോഗ്യം വരെ അപകടത്തിലാക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈഡസ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ ഗവേഷണ പഠനം കഫീന്‍ ഉപഭോഗത്തെക്കുറിച്ചുള്ള ഒരു നഗ്ന സത്യം വെളിച്ചത്തു കൊണ്ടുവന്നു. ഏകദേശം നാല് കപ്പ് കാപ്പിയോ രണ്ട് എനര്‍ജി ഡ്രിങ്കുകളോ ആയ 400 മില്ലിഗ്രാമില്‍ കൂടുതല്‍ കഫീന്‍ ദിവസേന കഴിക്കുന്നത് പിന്നീട് ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നായിരുന്നു അത്. സോഡ, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയ കഫീന്‍ അടങ്ങിയ മറ്റ് ഉല്‍പ്പന്നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
കഫീന്‍ ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു?
ഓരോ കപ്പ് കാപ്പിയും നമ്മുടെ ശരീരത്തില്‍ ഒരു ചെറിയ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. കാപ്പിയിലെ കഫീൻ നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക വിശ്രമ സംവിധാനത്തെ താല്‍ക്കാലികമായി തടസ്സപ്പെടുത്തുന്നു. ഇത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, കാപ്പി നമ്മുടെ ഹൃദയത്തെ ഒന്ന് ഉണർത്തുന്നു, അത് പോലെ തന്നെ ഒരു ഓഫീസ് ജോലിക്കാരനെ ഒരു കപ്പ് കാപ്പി ഉണർത്തുന്നതുപോലെ. എന്നാല്‍, ഈ ഉണർവ് നിലനിർത്താൻ നിരന്തരം കാപ്പി കുടിക്കുന്നത് ഹൃദയത്തെ അമിതമായി പ്രവർത്തിപ്പിക്കാൻ ഇടയാക്കും. ദീർഘകാലത്തേക്ക് ഇത് ഉയർന്ന രക്തസമ്മർദ്ദം, അതായത് നിശ്ശബ്ദമായി നമ്മുടെ ധമനികളെ നശിപ്പിക്കുന്ന ഒരു അവസ്ഥ, ഉണ്ടാക്കാം.
അപകടസാധ്യത കൂടുതലുള്ളത് ആര്‍ക്കെല്ലാം?
സ്ത്രീകള്‍, നഗരവാസികള്‍, ബിസിനസിലും മാനേജ്മെന്റിലും തിരക്കുള്ള ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ എന്നിവര്‍ അമിതമായ കാപ്പി ഉപഭോഗത്തിന് കൂടുതല്‍ ഇരയാകുന്നു. ദൈര്‍ഘ്യമേറിയ ജോലി സമയം, സമ്മര്‍ദപൂരിതമായ ജോലിസ്ഥലങ്ങള്‍, തിരക്കേറിയതും വേഗതയേറിയതുമായ ജീവിതശൈലി എന്നിവയുള്ള വെല്ലുവിളി നിറഞ്ഞ ജോലികള്‍, എണ്ണമറ്റ നഗര കഫേകളിലോ ഓഫീസ് കോഫി മെഷീനുകളിലോ ഉള്ള കോഫിയുടെ സര്‍വ്വവ്യാപിയായ ലഭ്യതയും വ്യക്തികളെ പലപ്പോഴും സ്വമേധയാ അല്ലെങ്കില്‍ മനഃപൂര്‍വ്വം മറ്റൊരു കപ്പിലേക്ക് എത്തിക്കുന്നു. 600 മില്ലിഗ്രാമില്‍ കൂടുതല്‍ കാപ്പി കഴിക്കുമ്ബോള്‍ കഫീന്‍ പ്രഭാവം ശക്തമാകും. അതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ അവബോധം നല്‍കണമെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്.
മിതത്വമാണ് ആവശ്യം
നിങ്ങള്‍ കോഫി ഒരിക്കലും ഉപേക്ഷിക്കരുത് എന്നല്ല പറഞ്ഞുവരുന്നത്, പകരം എല്ലാ ദിവസവും കാപ്പി മിതമായ അളവില്‍ കഴിക്കണം എന്നാണ്. മിതത്വം ആണ് ആവശ്യം. ആദ്യം, നിങ്ങളുടെ കാപ്പി ഉപഭോഗം പരിശോധിക്കുക, അത് 400 മില്ലിഗ്രാം പരിധിക്കപ്പുറമാണെങ്കില്‍, ക്രമേണ ഹെര്‍ബല്‍ ടീ അല്ലെങ്കില്‍ ഡികാഫ് ഓപ്ഷനുകള്‍ ഉപയോഗിച്ച് കുറയ്ക്കുക. കാപ്പിയുടെ ആസക്തിയെ നേരിടാന്‍ ദിവസം മുഴുവന്‍ ജലാംശം നിലനിര്‍ത്തുക. നന്നായി വിശ്രമിക്കാനും കാപ്പിയെ ആശ്രയിക്കുന്നത് തടയാനും മതിയായ ഉറക്കം ആവശ്യമാണ്. ബോധപൂര്‍വം കഴിക്കുന്നത് ഭാവിയിലെ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]