ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. ഉച്ചഭക്ഷണത്തിന് മുമ്പ് കാണുന്ന പ്രമേഹത്തിന്റെ ചില ലക്ഷണങ്ങളെ തിരിച്ചറിയാം.
പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിന് മുമ്പ് ശരീരം കാണിക്കാം. അവയെ തിരിച്ചറിയാം.
ഉച്ചഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുമ്പുള്ള അമിത ദാഹം ചിലപ്പോള്‍ പ്രമേഹത്തിന്റെ സൂചനയാകാം.
പ്രാതല്‍ നന്നായി കഴിച്ചിട്ടും ഉച്ചയ്ക്കുള്ള സഹിക്കാന്‍ കഴിയാത്ത വിശപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന്റെ സൂചനയാകാം.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് മുമ്പുള്ള അമിത ക്ഷീണവും തളര്‍ച്ചയും ബലഹീനതയും സൂചിപ്പിക്കുന്നതും പ്രമേഹത്തിന്റെ സൂചനയാകാം.
അടിക്കടി മൂത്രമൊഴിക്കുന്നത്, മുറിവുകൾ പതുക്കെ ഉണങ്ങുക, മങ്ങിയ കാഴ്ച, അകാരണമായി ശരീരഭാരം കുറയുക, എപ്പോഴും ഓരോ അണുബാധകള്‍ ഉണ്ടാകുന്നതുമൊക്കെ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ നിർജ്ജലീകരണത്തിന് കാരണമാകും. ഇതുമൂലം ചര്‍മ്മം വരണ്ടതാകാം.
കൈകാലുകളിൽ മരവിപ്പ്, പാദങ്ങളിലെ വേദന, കാലുകളിൽ സ്ഥിരമായുള്ള അസ്വസ്ഥത തുടങ്ങിയവയൊക്കെ പ്രമേഹത്തിന്റെ ലക്ഷണമാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]