
കട്ടപ്പന ∙ ഒരാൾ ആറ്റിൽ ചാടിയെന്ന വിവരത്തെ തുടർന്ന്
അഗ്നിരക്ഷാ സേനയും നാട്ടുകാരും ശനിയാഴ്ച രാത്രി വട്ടംചുറ്റി. അരിച്ചു പെറുക്കിയുള്ള പരിശോധനയ്ക്കിടെ ക്ലൈമാക്സിൽ വൻ ട്വിസ്റ്റ്.
ചാടിയയാൾ ഒഴുക്കുള്ള വെള്ളത്തിൽ നിന്ന് നീന്തി കരയ്ക്കു കയറി ഇന്നു രാവിലെ വീട്ടിലെത്തി രക്ഷാപ്രവർത്തകരെ ഞെട്ടിച്ചു. ശനിയാഴ്ച രാത്രി കട്ടപ്പനയാറ്റിൽ ചാടിയ വ്യക്തിയാണ് നാട്ടുകാരെയും ഉദ്യോഗസ്ഥരെയും വട്ടംചുറ്റിച്ചത്.
രാത്രി 11ഓടെ ഇരുപതേക്കറിനു സമീപത്തു നിന്നാണ് ഇയാൾ കട്ടപ്പനയാറിൽ ചാടിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന്
യിലാണ് ഇയാൾ ആറ്റിൽ ചാടിയതെന്നാണ് വിവരം.
പാറയിലും മരക്കമ്പിലുമൊക്കെ പിടിച്ചുകിടക്കുന്ന രീതിയിൽ ഇയാളെ കണ്ടെങ്കിലും രക്ഷാപ്രവർത്തനത്തിനിടെ കാണാതായതോടെയാണ് വിപുലമായി അന്വേഷണം ആരംഭിച്ചത്. പുലർച്ചെ വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
രാവിലെ ഇയാൾ നീന്തികയറി വീട്ടിലെത്തിയതോടെയാണ് ഫയർ ഫോഴ്സിനും പൊലീസിനും ആശ്വാസമായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]