റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന പ്രിന്‍സ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു. 20 വര്‍ഷം കോമയിൽ കിടന്നശേഷമാണ് മരണം.
2005ൽ ലണ്ടനിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. ഈ അപകടത്തിനുശേഷം ഒരിക്കൽ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാഗമായ അദ്ദേഹം ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്.
ജീവൻ രക്ഷ സംവിധാനം മാറ്റാൻ ഒരിക്കൽ പോലും പിതാവ് തയാറായിരുന്നില്ല. കഴിഞ്ഞ 20 വര്‍ഷവും അബോധാവസ്ഥയിലായ അൽ വലീദ് ബിൻ ഖാലിദിനെ കുടുംബം പരിചരിച്ചു.
സൗദി വാര്‍ത്താ ഏജന്‍സി മുഖേന സൗദിയിലെ രാജകുടുംബം മരണം സംബന്ധിച്ച അറിയിപ്പ് നൽകിയത്.ഞായറാഴ്ചയായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. 20വര്‍ഷം കോമയിൽ കിടന്നെങ്കിലും മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ചികിത്സയും പ്രാര്‍ഥനയും തുടര്‍ന്നുവരുകയായിരുന്നു കുടുംബം.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 36 വയസ് തികഞ്ഞത്. 20 വർഷമായി ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെങ്കിലും കുടുംബം പ്രതീക്ഷയോടെ ചികിത്സ തുടരുകയായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. 2005ൽ സൈനിക കോളേജിലെ പഠനകാലത്തിനിടെയാണ് അപകടമുണ്ടായത്. കോമയിലായതോടെ ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റാം എന്ന് തീരുമാനിച്ചെങ്കിലും അൽ വലീദ് രാജകുമാരന്റെ പിതാവ് തടയുകയായിരുന്നു. 2019ൽ അദ്ദേഹത്തിന്റെ വിരലുകൾ ചലിച്ചിരുന്നു.
തലയും ചെറുതായി ചലിച്ചു. എന്നാൽ, പിന്നീട് വീണ്ടും യാതൊരു പുരോഗതിയും ആരോഗ്യ നിലയിൽ ഉണ്ടായില്ല.
ലോകത്തെ വലിയ കോടീശ്വരന്മാരിൽ ഒരാളായ ഖാലിദ് ബിൻ തലാൽ അൽ സഊദ് രാജകുമാരന്റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മകനാണ് അൽ വലീദ്. ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകിയിരുന്നത്.
റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലാണ് രാജകുമാരനെ പരിചരിച്ചിരുന്നത്. ട്യൂബ് വഴിയാണ് ഭക്ഷണം നൽകി വന്നിരുന്നത്.
ദൈവം തന്റെ മകന് മരണം കൽപ്പിച്ചിരുന്നെങ്കിൽ അന്നത്തെ അപകടത്തിൽ തന്നെ അവന് ജീവൻ നഷ്ടപ്പെടുമായിരുന്നു എന്നാണ് അൽ വലീദ് രാജകുമാരന്റെ പിതാവ് പറഞ്ഞിരുന്നത്. അതുകൊണ്ടാണ് മകന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ ഇത്രയും കാലം നിലനിര്‍ത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

