
കൊച്ചി: ഏറെ നാളായുള്ള കടുത്ത ചുമയ്ക്ക് പനിയുടേയും ശ്വാസ തടസത്തിനും ചികിത്സ തേടിയിട്ടും ആശ്വാസമാകാതിരുന്ന 32കാരന് ഒടുവിൽ ആശ്വാസം. ദീർഘകാലമായി നേരിട്ടിരുന്ന ചുമയുടെ കാരണം ശ്വാസ നാളി ചുരുങ്ങിയത് മൂലമാണെന്ന് തിരിച്ചറിയുന്നത്. നാല് വർഷത്തോളം നീണ്ട ചുമയ്ക്കാണ് ഒടുവിൽ മുംബൈ സ്വദേശിയ്ക്ക് കൊച്ചിയിൽ നടന്ന വിദഗ്ധ ചികിത്സയിൽ ആശ്വാസമായിരിക്കുന്നത്. നാല് വർഷമായി നേരിടുന്ന ശ്വാസ തടത്തിനും ചുമയ്ക്കും യുവാവ് തേടാത്ത ചികിത്സയില്ല.
നേരത്തെ 5 വർഷം മുൻപ് യുവാവിന് ക്ഷയരോഗം ബാധിച്ചിരുന്നു. എന്നാൽ ക്ഷയരോഗത്തിൽ നിന്ന് പൂർണരോഗമുക്തി നേടിയതിന് ശേഷവും യുവാവിന് കടുത്ത ചുമ നില നിൽക്കുകയായിരുന്നു. കഴിഞ്ഞ 9 മാസമായി യുവാവ് ടിബി മുക്തനെങ്കിലും ശ്വാസതടസത്തിൽ നിന്നും കടുത്ത ചുമയിൽ നിന്നും മുക്തി നേടിയിരുന്നില്ല. വിവിധ വൈറൽ പനികളുടെ ലക്ഷണമായി തോന്നിയതോടെ ഇതിന് ആവശ്യമായ ചികിത്സയും 32കാരൻ തേടിയിരുന്നുവെങ്കിലും ആശ്വാസമുണ്ടായില്ല. അടുത്തിടെയാണ് യുവാവിന് സി ടി സ്കാൻ ചെയ്യുന്നത്. ഇതിന് പിന്നാലെ നടത്തിയ ബ്രോങ്കോസ്പിയിൽ ശ്വാസനാളിക്ക് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കൊച്ചി അമൃത ആശുപത്രിയിലെ പൾമണോളജി വിഭാഗത്തിൽ യുവാവ് ഈ മാസം 8ന് ചികിത്സ തേടിയെത്തിയത്. ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം 4 മണിക്കൂർ നീണ്ട റിജിഡ് ബ്രോങ്കോസ്പിയിലൂടെയാണ് യുവാവിന്റെ ശ്വാസനാളി പുനസ്ഥാപിച്ചത്. നാല് സെന്റിമീറ്റർ നീളമുള്ള സ്റ്റെന്ഡാണ് ശ്വാസ നാളിയിൽ സ്ഥാപിച്ചിരിക്കുന്നത്.
ശസ്ത്രക്രിയ കൂടാതെ ചെയ്യാനാവും എന്നതാണ് ബ്രോങ്കോസ്പി ചികിത്സാ രീതിയുടെ പ്രത്യേകത. ക്ഷയ രോഗികളിൽ രോഗം മൂലം ശ്വാസനാളി ചുരുങ്ങുന്നതും തകരാറ് സംഭവിക്കാനും സാധ്യതകൾ ഏറെയാണെന്നാണ് ഡോ ടിങ്കു ജോസഫ് വിശദമാക്കുന്നത്. പൂർണമായി രോഗം ഭേദമായ യുവാവ് ചികിത്സ പൂർത്തിയാക്കി മുംബൈയ്ക്ക് മടങ്ങി.
Last Updated Jul 20, 2024, 8:21 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]