
ഗു,രു എന്നീ രണ്ട് അക്ഷരങ്ങളിൽ നിന്നാണ് ഗുരു എന്ന വാക്കിന്റെ ഉത്ഭവം. സംസ്കൃതത്തിൽ’ ഗു ‘എന്നാൽ ഇരുട്ട്, ‘രു’ എന്നാൽ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത് നമ്മുടെ മനസ്സിന്റെ അന്ധകാരത്തെ നീക്കി വെളിച്ചം നൽകുന്നവൻ എന്ന് കണക്കാക്കാം. നമ്മുടെ ജീവിതത്തി ൽ ഗുരുക്കന്മാർ വളരെ വലിയ സ്വാധീനം ചെലുത്തുന്നു.
ഗുരു പൂർണ്ണിമ ദിനത്തിൽ ശിഷ്യർ ഗുരുപൂജ നടത്തുന്നു. ഈ ദിവസം സാധാരണ ശക വർഷത്തിലെ ആഷാഡ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് വരിക. ഉത്തർ പ്രദേശിലെ സാരനാഥിൽ വച്ച് ശ്രീബുദ്ധൻ തന്റെ ആദ്യോപദേശം നൽകിയതിന്റെ ഓർമ്മയ്ക്കാണ് ബുദ്ധമത വിശ്വാസികൾ ഈ ദിവസം ആഘോഷിക്കുന്നത്.
എന്നാൽ ഹിന്ദുക്കൾ വ്യാസമഹർഷിയെ അനുസ്മരിച്ചാണ് ഈ ദിവസം കൊണ്ടാടുന്നത്.അതു കൊണ്ട് ഈ ദിവസം വ്യാസ പൂർണ്ണിമ എന്നും അറിയപ്പെടുന്നു. ഇത് മഹാഭാരതം രചിക്കുകയും വേദങ്ങൾ സമാഹരിക്കുകയും ചെയ്ത വേദവ്യാസൻ്റെ ജന്മദിനം ആയി കണക്കാക്കുന്നു. എല്ലാ പൂജകളും തുടങ്ങും മുമ്പ് ഗണപതിയെ വന്ദിക്കണം എന്നാണ് ആചാരം. എ ന്നാൽ ഗണപതിക്ക് മുന്നേ ഗുരുവിനെ വന്ദിച്ചിട്ടു വേണം എന്തും തുടങ്ങാൻ എന്നാണ് വിശ്വാസം.
(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
Last Updated Jul 19, 2024, 7:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]