
ഗൃഹപ്രവേശന ചടങ്ങ് നടക്കാനിരിക്കെ അപകടം; മങ്കൊമ്പിൽ ഗൃഹനാഥന് ദാരുണാന്ത്യം
ആലപ്പുഴ∙ ഗൃഹപ്രവേശന ചടങ്ങ് നടക്കാനിരിക്കെ ഗൃഹനാഥൻ റോഡ് അപകടത്തിൽ മരിച്ചു. മങ്കൊമ്പ് വട്ടക്കളത്തിൽ പരേതനായ രവീന്ദ്രൻ പിള്ളയുടെയും വിജയമ്മയുടെയും മകൻ ശൈലേഷ് കുമാർ (ബിജു -51) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 7 മണിയോടെ എംസി റോഡിൽ തുരുത്തി മിഷൻ പള്ളിക്കു സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ ശൈലേഷിനെ ബൈക്ക് ഇടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ ശൈലേഷിനെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രാത്രി ഒൻപതരയോടെ മരണം സംഭവിക്കുകയായിരുന്നു. തുരുത്തിയിൽ വീടും പുരയിടവും വാങ്ങി അറ്റകുറ്റപ്പണികൾ നടത്തി ശനിയാഴ്ച ഗൃഹപ്രവേശന ചടങ്ങ് നടത്താനിരിക്കെയാണ് അപകടമുണ്ടായത്.
സംസ്കാരം നാളെ മൂന്നിന് മങ്കൊമ്പിലെ കുടുംബവീട്ടിൽ. ഭാര്യ അമ്പിളി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]