
ശിവൻകുട്ടിക്ക് പിന്തുണ; കൃഷിമന്ത്രിയുടെ ബഹിഷ്കരണം സ്വാഗതാർഹം: ഭാരതാംബ വിവാദത്തിൽ സിപിഎം
തിരുവനന്തപുരം∙ ഭാരതാംബ ചിത്രത്തിന്റെ പേരില്‍ രാജ്ഭവനിലെ പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോയ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്കു പിന്തുണയുമായി സിപിഎം. നാടിന്റെ മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ് മന്ത്രിയുടെ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി ഭരണഘടനാപരമായ രീതി ലംഘിച്ചെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ആര്‍എസ്എസ് ചിഹ്നം ഔദ്യോഗികചടങ്ങില്‍ പ്രദര്‍ശിപ്പിച്ച രാജ്ഭവനാണ് ഭരണഘടനാപരമായ രീതികൾ ലംഘിച്ചിരിക്കുന്നത്.
പരിസ്ഥിതിദിനത്തില്‍ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം വച്ചതില്‍ പ്രതിഷേധിച്ച് കൃഷിമന്ത്രി രാജ്ഭവനിലെ പരിപാടികള്‍ ബഹിഷ്കരിച്ചിരുന്നു. സ്വാഗതാര്‍ഹമായ നിലപാടായിരുന്നു അത്.
ഔദ്യോഗികപരിപാടികളില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടാകില്ലെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍ ആ സമീപനത്തില്‍നിന്നു പിന്നോട്ടുപോകുകയാണ് ഗവര്‍ണറും രാജ്ഭവനും ചെയ്തത്. തെറ്റായ ഈ സമീപനത്തെ മതനിരപേക്ഷ കേരളം അംഗീകരിക്കില്ലെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]