
സഹോദരിയുടെ മകളെ അടിച്ചു, തടയാൻ ശ്രമിച്ച പൊലീസുകാരിയെ തള്ളിയിട്ടു; യുവതി അറസ്റ്റിൽ
കണ്ണൂർ ∙ സഹോദരിയുടെ മകളെ അടിക്കുകയും തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥയെ തള്ളിയിടുകയും ചെയ്ത യുവതി അറസ്റ്റിൽ. വടക്കുമ്പാട് സ്വദേശിനി റസീനയെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി കേസുകളിൽ പ്രതിയായ റസീന, ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. സഹോദരിയുടെ മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചത്.
ഉമ്മയോട് റസീന പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്നാണ് അതിക്രമം നടത്തിയത്. വീടിന്റെ ജനൽ ചില്ലുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട
കാറിന്റെ ചില്ലും അടിച്ചു തകർത്തു. പിന്നീട് ബലം പ്രയോഗിച്ച് റസീനയെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]