
കാറ്റ് ശക്തമാകും; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കേരളത്തിനു മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. വരുന്ന 5 ദിവസം ഒറ്റപ്പെട്ട സാധ്യത. വടക്കൻ കേരള തീരം മുതൽ കൊങ്കൺ തീരം വരെ പാത്തി ശക്തിപ്പെട്ടതിനെ തുടർന്നാണ് കാറ്റ് ശക്തമാകുന്നത്. സംസ്ഥാനത്ത് പരമാവധി 50–60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനിടയുണ്ട്.
മഴ മുന്നറിയിപ്പിന്റെ ഭാഗമായി 22ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു. 2.2 മുതൽ 3.5 മീറ്റർ വരെ ഉയരമുള്ള തിരമാല രൂപപ്പെടും.