
പരീക്ഷണ വിക്ഷേപണം: സ്റ്റാർഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബ്രൗൺസ്വിൽ (ടെക്സസ്) ∙ ചൊവ്വയിലേക്ക് മനുഷ്യനെയെത്തിക്കുകയെന്ന ലക്ഷ്യവുമായി സ്പേസ് കമ്പനി വികസിപ്പിച്ച റോക്കറ്റിന് വീണ്ടും തിരിച്ചടി. ബുധനാഴ്ച രാത്രി 11ന് ടെക്സസിൽ പരീക്ഷണ വിക്ഷേപണത്തിനായി തയാറെടുക്കുമ്പോൾ റോക്കറ്റ് പൊട്ടിത്തെറിച്ചു തീഗോളമായി.
ഈ വർഷം നടന്ന മുൻ പരീക്ഷണങ്ങളിലും സ്റ്റാർഷിപ് പൊട്ടിത്തെറിക്കുകയോ റോക്കറ്റിനു നിയന്ത്രണം നഷ്ടമാകുകയോ ചെയ്തിരുന്നു. നൈട്രജൻ വാതക അറയുമായി ബന്ധപ്പെട്ട പ്രശ്നമാണ് ബുധനാഴ്ചത്തെ പൊട്ടിത്തെറിക്കു കാരണമായതെന്ന് മസ്ക് അറിയിച്ചു.