

ഇനി പുതുപുത്തൻ ബസുകളിൽ യാത്ര ചെയ്യാം: കെഎസ്ആർടിസി 220 പുതിയ ബസുകള്‍ വാങ്ങുന്നു: ഹ്രസ്വ ദൂര ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്താനാണ് ഈ ബസുകള്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആർടിസി 220 പുതിയ ബസുകള്‍ വാങ്ങുന്നു.
ഇതിനുള്ള ടെൻഡർ നടപടികള്‍ തുടങ്ങി. ഫുള്‍ ബോഡിയോടു കൂടിയ 10.5 മീറ്റർ നീളമുള്ള നോണ്‍ എസി ബസുകള്‍ ആണ് വാങ്ങുന്നത്.
നാല് സിലിണ്ടർ ഡീസല്‍ ബസുകള്‍ ബിഎസ് VI ശ്രേണിയില്പ്പെട്ടതായിരിക്കും. മൂന്നു വർഷമോ അല്ലെങ്കില്‍ നാലു ലക്ഷം കിലോമീറ്ററോ കമ്പനി വാറന്റി ഉറപ്പാക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഹ്രസ്വ ദൂര ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്താനാണ് ഈ ബസുകള്‍ വാങ്ങുന്നത്. സംസ്ഥാന ബജറ്റില്‍ കെഎസ്ആർടിസിക്ക് പ്ലാൻ ഫണ്ടായി നീക്കിവച്ച 96 കോടി രൂപ വിനിയോഗിച്ചാണ് 220 ബസുകള്‍ വാങ്ങാൻ നീക്കം നടത്തുന്നത്.
1000 പുതിയ ബസുകള്‍ വാങ്ങാനുള്ള കെ എസ് ആർടിസിയുടെ ശ്രമത്തിന്റെ കൂടി ഭാഗമായാണ് ആദ്യഘട്ടമെന്ന നിലയില്‍ 220 ബസുകള്‍ വാങ്ങുന്നത്. 2016നു ശേഷം ഇപ്പോഴാണ് പുതിയ ബസ് വാങ്ങാൻ കെഎസ്ആർടിസി നീക്കം നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]