

കോട്ടയം കളക്ടറേറ്റിനു സമീപം കൊപ്രത്ത് ക്ഷേത്രത്തിലും കടയിലും വീട്ടിലും കവർച്ച: പ്രതികൂടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
കോട്ടയം:കളക്ട്രേറ്റിന് സമീപമുള്ള ക്ഷേത്രത്തിലും കടയിലും വീട്ടിലും വൻ കവർച്ച. കൊപ്രത്ത് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. കൗണ്ടർ പണം ആണ് നഷ്ടപ്പെട്ടത്. മറ്റ് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
ജംങ്ഷനിലെ കെ.ആർ. വേണുഗോപാലിൻ്റെ പലചരക്ക് കടയിലും കവർച്ച നടന്നു. സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ വയറിംങ് സാമഗ്രികളും മോഷ്ടിക്കപ്പെട്ടു. സമീപ സ്ഥലത്ത് വീടുകളിൽ
മോഷണ ശ്രമo നടന്നതായി പറയുന്നു. വേണുഗോപാലിൻ്റെ കടയിലെ സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ അവ്യക്തമായി കാണാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഈ പ്രദേശത്ത് വീടുകളിൽ സിസിടിവിയുള്ളവർ കൂടീ ദശ്യങ്ങൾ പരിശോധിച്ച് പോലീസിനെ സഹായിച്ചാൽ മോഷ്ടാവിനെ വേഗം പിടിക്കാൻ കഴിയും.
ജില്ലാ പോലീസ് കാര്യാലയം, ഈസ്റ്റ് പോലീസ് സ്റ്റേഷൻ എന്നിവ സ്ഥിതി ചെയ്യുന്നത് ക്ഷേത്രത്തിന് അര കിലോമീറ്റർ ചുറ്റളവിലാണ്.
എപ്പോഴും പോലീസ് കാവലുള്ള കളക്ടറേറ്റിന് തൊട്ടടുത്താണ് കൊപ്രത്ത് ക്ഷേത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]