

കോട്ടയം കോതനല്ലൂർ ഫൊറോന പള്ളിയിലെ ഇരട്ടകളുടെ സംഗമം കൗതുക കാഴ്ചയായി : സംഗമത്തിൽ പങ്കെടുത്തത് ജാതിമത ഭേദമില്ലാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 406 ജോഡി ഇരട്ടകൾ
കടുത്തുരുത്തി : ഭക്തിയും കൗതുകവും പകർന്ന് കോതനല്ലൂർ ഫൊറോന പള്ളിയിലെ ഇരട്ടകളുടെ സംഗമം . ഇടവക മദ്ധ്യസ്ഥരും ഇരട്ട പുണ്യാളൻമാരുമായ
കന്തീശങ്ങളുടെ തിരുനാളിനോടനുബന്ധിച്ച് നടന്ന സംഗമത്തിൽ പങ്കെടുക്കാൻ ജാതിമത ഭേദമില്ലാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 406 ജോഡി ഇരട്ടകൾ എത്തി. ആറ് ജോഡി ഇരട്ട വൈദികർ കുർബാന അർപ്പിച്ചു. തുടർന്ന് പ്രദക്ഷിണവും നടന്നു. സമർപ്പണ ശുശ്രൂഷയ്ക്ക് വികാരി ഫാ. സെബാസ്റ്റ്യൻ പഠിക്കക്കുഴുപ്പിൽ മുഖ്യ കാർമികത്വം വഹിച്ചു.
2007 ൽ വികാരിയായിരുന്ന ഫാ. ജോസഫ് പുത്തൻപുരയാ ണ് കോതനല്ലൂർ പള്ളിയിൽ ഇര ട്ടകളുടെ സംഗമത്തിന് തുടക്കം കുറിച്ചത്. 35 ഇരട്ടകളുമായി ആരംഭിച്ച സംഗമത്തിൽ എത്തു ന്നവരുടെ എണ്ണം വർഷം തോറും കുടി വരികയാണ്. രാജ്യാന്തര തലത്തിൽ വരെ ഈ സംഗമം ശ്രദ്ധിക്കപ്പെടുന്നു.
ആറു മാസം പ്രായമുള്ള മുട്ടു ചിറ കണിവേലിൽ ഹേയ്സൺ ലിസ ജോണും ആദം ലിസ ജോ ണും കോതനല്ലൂർ മടക്കുമുക ളേൽ അധർവ് അജീഷും ആഗ്നേയ അജീഷും സംഗമത്തി ലെ ശിശുക്കളായപ്പോൾ 76 വയ സ്സുകാരായ കടപ്ലാമറ്റം രണ്ടാനിക്കൽ റോസമ്മ മാത്യുവും അതിരമ്പുഴ തെക്കേടത്ത് അന്നമ്മ ജോ സഫും ഇരട്ടകളിൽ ഏറ്റവും മുതിർന്നവരായി ഇരട്ടകളായ ആറ്ജോഡി വൈദികരും രണ്ട് ജോഡി കന്യാസ്ത്രീകളും ഒരു
ജോഡി ഇരട്ട ദമ്പതികളും സംഗമ ത്തിൽ പങ്കെടുത്തു. നാലു മൂവർ സംഘങ്ങളും എത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിൽ നിന്നും ആയാംകുടി സെന്റ് തെരേസ് സ്കൂളിൽ നി ന്നു. 19 ജോഡി വീതം, മാന്നാനം കെഇ സ്കൂളിൽ നിന്ന് 17ജോ : ഡി, കോതനല്ലൂർ ഇമ്മാനുവൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് 15 ജോഡി, ഏറ്റുമാനൂർ മേരി മൗണ്ട് സ്കൂളിൽ നിന്ന് 8 ജോഡി, മുത്തോലപുരം സെന്റ് പോൾസ് സ്കൂളിൽ നിന്ന് 4 ജോ ഡി ഇരട്ടകൾ പങ്കെടുത്തു.
കാ സർകോട്, കണ്ണൂർ, തിരുവനന്ത : പുരം ജില്ലകളിൽ നിന്നും ഇരട്ട കൾ എത്തിയിരുന്നു. ഇരട്ടകൾ ക്ക് ഇരട്ടകളെ തന്നെ വിവാഹം കഴിക്കുന്നതിനുള്ള ക്രമീകരണ ങ്ങളും ഒരുക്കിയിട്ടുണ്ട്. കോതന ല്ലൂർ ഇടവകയിൽ നിന്നു മാത്രം 25 ജോഡി ഇരട്ടകൾ പങ്കെടു ത്തു. വികാരി ഫാ. സെബാസ്റ്റ്യൻ
പടിക്കക്കുഴുപ്പിൽ, അസി. വികാരി ഫാ. ടോം ജോസ് മാമല ശേരിൽ എന്നിവർ നേതൃത്വം നൽകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]