
കോഴിക്കോട്: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയിലേക്ക് ബൈക്ക് മറിഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം. ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. കളന്തോട് സ്വദേശി തത്തമ്മപ്പറമ്പില്‍ വേലായുധന്റെ ഭാര്യ മാധവി (60) ആണ് മരിച്ചത്. വേലായുധനെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചോടെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം അഗസ്ത്യന്‍മുഴിയിലാണ് അപകടം നടന്നത്.
Read More….
റോഡില്‍ ഗതാഗത തടസ്സം ഉണ്ടായിരുന്നു. ഇതിനിടയല്‍ ടിപ്പർ ലോറിയുടെ അരികിലൂടെ പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരുവരും സഞ്ചരിച്ച ബൈക്ക് മറിയുകയായിരുന്നു. മാധവിയുടെ തലയിലൂടെ ടിപ്പറിന്റെ ടയറുകള്‍ കയറിയിറങ്ങി. ഓടിക്കൂടിയ സമീപത്തുണ്ടായിരുന്നവര്‍ വേലായുധനെ ആശുപത്രിയിലേക്ക് മാറ്റി. മുക്കം അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി.
Last Updated Jun 19, 2024, 8:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]