

പണം കുന്നുകൂട്ടി വച്ച് അതിന്റെ മുകളില്‍ കിടന്നുറങ്ങുന്നവരോട് പല രീതിയിലും പല സമയത്തും കൈനീട്ടിയിട്ടും ആരും ഒന്നും തന്നിട്ടില്ല ; പക്ഷേ പണമില്ലാതിരുന്ന സമയത്തും ആ നടൻ സഹായിച്ച ആ രണ്ടായിരത്തിന് രണ്ട് ലക്ഷത്തിന്റെ വാല്യു കല്പിക്കുന്നു : നടി സീമ ജി നായർ
സ്വന്തം ലേഖകൻ
സീരിയല്‍ – സിനിമ താരം എന്നതിലുപരി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് നടി സീമ ജി നായർ. ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ച നടി ശരണ്യയെ സഹായിച്ചതിലൂടെയാണ് സീമ ജി നായരുടെ ചാരിറ്റി പ്രവർത്തനങ്ങള്‍ പുറംലോകമറിഞ്ഞത്. ശരണ്യയുടെ മരണം വരെ സീമ കൂടെയുണ്ടായിരുന്നു.
മൂന്ന് വർഷം മുമ്ബാണ് ശരണ്യ മരിച്ചത്. അതിനുമുമ്ബും ശേഷവും നിരവധി പേരെ സീമ ജി നായർ സഹായിച്ചിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങള്‍ നടത്താൻ സഹപ്രവർത്തകർ അടക്കമുള്ളവരുടെ മുന്നില്‍ സീമ കൈ നീട്ടിയിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങള്‍ ചെയ്യാൻ നടൻ നന്ദു സഹായിച്ചതിനെപ്പറ്റി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തനിക്ക് സിനിമാ സീരിയല്‍ മേഖലയില്‍ അധികം സുഹൃത്തുക്കളില്ലെന്ന് നടി പറയുന്നു. എന്നാല്‍ താൻ എല്ലാവരുടെയും നല്ല സുഹൃത്താണ്. കാരണം എല്ലാവരുടെയും പ്രയാസങ്ങള്‍ കേള്‍ക്കാനും അത് പരിഹരിക്കാനും താൻ ശ്രമിക്കാറുണ്ടെന്ന് അവർ പറയുന്നു. തനിക്കുള്ള സുഹൃത്തുക്കളില്‍ എടുത്തുപറയേണ്ട പേരാണ് നന്ദുവിന്റേതെന്ന് സീമ പറയുന്നു.
‘നന്ദുവിനാണ് എന്റെ ഏകദേശം എല്ലാ കാര്യങ്ങളും അറിയാവുന്നത്. അതുപോലെ നന്ദുവിനോടാണ് ഞാൻ എല്ലാ കാര്യങ്ങളും പറയാറുള്ളത്. നന്ദുവാണെങ്കിലും കവിതയാണെങ്കിലും ആ കുടുംബമാണെങ്കിലും എന്നോട് അങ്ങനെയാണ്. നന്ദു ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. അത്രയും വിഷമിച്ച സാഹചര്യങ്ങളില്‍ കടന്നുപോകുമ്ബോള്‍ കൂടിയും, നന്ദു അവിടെ ഒരു പ്രശ്നം വന്നിട്ടുണ്ട് എന്താ ചെയ്യേണ്ടതെന്ന് ചോദിക്കുമ്ബോള്‍ എവിടുന്നെങ്കിലും ഒരു പരിഹാരം കണ്ടുപിടിച്ചുതരും.
ഒരു ഉദാഹരണമാണ് ഞാൻ പറയുന്നത്, ചിലപ്പോള്‍ നന്ദുവിന്റെ കൈയില്‍ ഒരു അയ്യായിരം രൂപയായിരിക്കും ഉള്ളത്. നീ അത് അവർക്ക് കൊടുത്തേക്ക് എന്നും പറഞ്ഞ് പാവം അതില്‍ നിന്ന് നാലായിരം രൂപ എനിക്ക് അയച്ചുതരും. ഒരുപാട് ഇടത്ത് എന്നെ സഹായിക്കാനൊന്നും പറ്റില്ല. നന്ദു തരുന്നത് ചിലപ്പോള്‍ ആയിരമാകാം, ചിലപ്പോള്‍ രണ്ടായിരമാകാം.
പക്ഷേ ആ രണ്ടായിരത്തിന് ഒരു രണ്ട് ലക്ഷത്തിന്റെ വാല്യു ഞാൻ കല്പിക്കുന്നുണ്ട്. എന്താണെന്നുവച്ചാല്‍ അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്ബോഴായിരിക്കാം നന്ദു നമ്മളെ സഹായിച്ചിട്ടുണ്ടാകുക. അതേസമയം, പണം കുന്നുകൂട്ടി വച്ച് അതിന്റെ മുകളില്‍ കിടന്നുറങ്ങുന്നവരോട് പല രീതിയിലും പല സമയത്തും ഞാൻ കൈനീട്ടിയിട്ടും ആരും ഒന്നും തന്നിട്ടില്ല. വളരെ കൂളായി അവർ ആ മെസേജ് കാണാത്തപോലെ നടിക്കും. അങ്ങനെ കുറേ സൗഹൃദങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്,’- സീമ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]