
മലപ്പുറം: വള്ളിക്കുന്ന് മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 278 ലെത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസറെ നിയമിച്ചു.
മഞ്ഞപ്പിത്തം കൂടുതൽ ആളുകളിലേക്ക് പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി. വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ മഞ്ഞപ്പിത്തം കഴിഞ്ഞ ദിവസം തൊട്ടടുത്ത ചേലേമ്പ്ര പഞ്ചായത്തിലേക്ക് കൂടി വ്യാപിച്ചു. വള്ളിക്കുന്ന് 168, മുന്നിയൂർ 80, തേഞ്ഞിപ്പലം11, ചേലേമ്പ 19 എന്നിങ്ങനെയാണ് രോഗബാധിതരുടെ ഇപ്പോഴത്തെ കണക്ക്. വീടുകള്‍ കയറിയിറങ്ങി ബോധവത്ക്കരണം ഊര്‍ജ്ജിതപ്പെടുത്താൻ വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത 18 പേര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീടാണ് രോഗബാധിതരുടെ എണ്ണം 278 ലേക്ക് ഉയര്‍ന്നത്. ടാങ്കറില്‍ എത്തിച്ച കുടിവെള്ളത്തില്‍ നിന്നാണ് മഞ്ഞപ്പിത്തം ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഓഡിറ്റോറിയം താത്ക്കാലികമായി അടച്ചിട്ടുണ്ട്.
Last Updated Jun 19, 2024, 3:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]