
റിയാദ്: രണ്ടാഴ്ചയായി കാണാനില്ലായിരുന്ന മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. റിയാദിന് സമീപം അൽ ഖർജിലെ മുറിയിൽ കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാന്റെ (51) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ കാണാനില്ലെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. തുടർന്ന് സാമൂഹികപ്രവർത്തകരും ബന്ധുക്കളും അടക്കമുള്ളവർ അന്വേഷണം നടത്തി.
ഇതിനിടയിൽ നൗഷാദിന്റെ സുഹൃത്തുക്കളായ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലാണെന്നും മറ്റും വാർത്തകൾ പരന്നു. സുലൈമാനും ഇക്കൂട്ടത്തിൽപെട്ടിട്ടുണ്ടാവാം എന്ന ധാരണയിൽ റിയാദിലെയും അൽ ഖർജിലെയും ജയിലുകളിൽ സാമൂഹിക പ്രവർത്തകർ അന്വേഷണം നടത്തുകയും ചെയ്തു. നൗഷർ താമസിക്കുന്ന മുറിയിൽനിന്ന് ഒരു രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായി ചൊവ്വാഴ്ച രാവിലെ ആ കെട്ടിടത്തിൽ താമസിക്കാരായ മറ്റുള്ളവർ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് റൂമിനുള്ളിൽ ജീർണിച്ച നിലയിൽ മൃതശരീരം കണ്ടത്. പൊലീസും ഫോറൻസിക് വിഭാഗവും മുനിസിപ്പാലിറ്റി അധികൃതരും ചേർന്ന് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പ്രദേശത്ത് താമസിക്കുന്ന മലയാളികളടക്കമുള്ളവർ രാവിലെ ഞെട്ടലോടെയാണ് വാർത്ത കേട്ടത്. നൗഷർ സുലൈമാൻ അടുത്തിടെ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയിരുന്നതായി വിവരം കിട്ടിയെന്ന് സാമൂഹികപ്രവർത്തകർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]