
കുടുംബത്തോടൊപ്പം മരത്തണലിലിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞു വീണു; 13കാരന് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുലശേഖരം∙ കന്യാകുമാരി കോതയാറിനു സമീപത്തെ തോട്ടത്തിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനിരുന്ന 13 വയസ്സുകാരൻ മരത്തിന്റെ ശിഖരം മുറിഞ്ഞു വീണു . മുംബൈയിൽ താമസിക്കുന്ന നാഗർകോവിൽ കീഴപെരുവിള സ്വദേശി ഗാഡ്സൻ സാമുവലിന്റെ മകൻ മിത്രനാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഭാര്യയും രണ്ടു മക്കളുമൊന്നിച്ച് ഗാഡ്സൻ കോതയാറിലെത്തിയത്. ഇവരോടൊപ്പം തെക്ക്താമരക്കുളത്തുള്ള ഒരു കുടുംബവും മുബൈയിൽ നിന്നുള്ള 4 കുടുംബങ്ങളുമാണ് 3 കാറുകളിലും 2 ബൈക്കുകളിലുമായി കോതയാറിലെത്തിയത്.
എട്ടു കുട്ടികളുൾപ്പെടെ 20 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു തോട്ടത്തിലെ മരത്തണലിലിരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം. ശിഖരം മുറിഞ്ഞു വീഴുന്നതു കണ്ടു എല്ലാവരും ചാടി രക്ഷപ്പെട്ടെങ്കിലും മിത്രനും മറ്റൊരു കുട്ടിയും ശിഖരങ്ങൾക്കിടയിൽപ്പെടുകയായിരുന്നു. ഗുരുതരപരുക്കേറ്റ ഇരുവരെയും കുലശേഖരത്തുള്ള സ്വകാര്യ ആശുപതിയിൽ എത്തിെച്ചങ്കിലും മിത്രൻ മരിച്ചു.