
ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശ്രദ്ധേയയായ മത്സരാർത്ഥിയായിരുന്നു നന്ദന. ഒരു കോമണറായാണ് നന്ദന ഹൗസിനുള്ളിലേക്ക് എത്തിയത്. ഇപ്പോളിതാ പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലെ ക്യൂ ആന്റ് എ സെഷനിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് നന്ദന തന്റെ യുട്യൂബ് ചാനലിലൂടെയാണ് മറുപടി നൽകിയത്.
ബിഗ്ബോസിൽ നന്ദനയുടെ സഹമൽസരാർത്ഥിയും നന്ദനയുടെ സുഹൃത്തുമായ അഭിഷേക് ശ്രീകുമാറുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തോടും നന്ദന പ്രതികരിച്ചു. ”അഭിഷേകും ഞാനും കമ്മിറ്റഡ് ആണോയെന്ന് ചോദിക്കുന്നുണ്ട്. ഒരിക്കലും അല്ല, പലരും തെറ്റിധരിക്കുന്നുണ്ട്”, എന്നാണ് നന്ദന ഈ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. പ്രായം ചോദിച്ച് പല കമന്റുകളും വരാറുണ്ടന്നും തനിക്കിപ്പോൾ 24 വയസായെന്നും നന്ദന പറഞ്ഞു.
തന്റെ പ്രണയത്തെ കുറിച്ച് വീട്ടുകാർക്കൊക്കെ അറിയാമെന്നും എന്നാൽ വിവാഹം എന്നാണെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും കുറച്ചൂടെ വലുതാകട്ടെ എന്നും നന്ദന പറഞ്ഞു. ”കല്യാണം കഴിക്കാൻ പോകുന്ന ആളുടെ വീഡിയോ തീർച്ചയായും ചെയ്യും. ആൾക്കതിന് താത്പര്യമൊക്കെ ഉണ്ട്. ഞാൻ സിനിമ റിവ്യൂ ഒക്കെ ചെയ്യുമ്പോൾ അങ്ങനെ അല്ല ഇങ്ങനെയാണ് ചെയ്യേണ്ടത് എന്നൊക്കെ പറയാറുണ്ട്. ആൾ ആരാണെന്ന് റിവീൽ ചെയ്തിട്ട് വേണം ഫുൾ വീഡിയോ ചെയ്യാൻ”, എന്നും നന്ദന പറഞ്ഞു.
അടുത്തൊന്നും വിവാഹം ഉണ്ടാകില്ലെന്നും വീടു പണിയൊന്നും തുടങ്ങിയില്ലെന്നും നന്ദന പറഞ്ഞു. ”ആദ്യം വീട് പിന്നെ കാറ് എന്നൊക്കെയായിരുന്നു. ആഗ്രഹം. പിന്നെ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ആദ്യം കാറെടുത്തു. ലോണെടുത്താണ് കാറ് വാങ്ങിയത്. ഇനി വീടിനെപ്പറ്റി ആലോചിക്കണം. അതൊക്കെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്”, നന്ദന കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]