
തടിക്കഷണങ്ങൾ പാളത്തിൽ കെട്ടിവച്ചു; രാജധാനി എക്സ്പ്രസ് അടക്കം 2 ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ രാജധാനി എക്സ്പ്രസ് അടക്കം 2 അട്ടിമറിക്കാൻ ശ്രമം. ലോക്കോ പൈലറ്റുമാരുടെ ജാഗ്രത കാരണം അട്ടിമറി ശ്രമം വിഫലമായി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണു സംഭവം. തിങ്കളാഴ്ച വൈകിട്ട് ഉമർതാലി സ്റ്റേഷനും ദലേൽനഗറിനുമിടയിൽ തടിക്കഷണങ്ങൾ പാളത്തിൽ എർത്തിങ് വയർ ഉപയോഗിച്ചു കെട്ടിവച്ച നിലയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഡൽഹിയിൽനിന്ന് അസമിലെ ദിബ്രുഗഡിലേക്കു പോകുകയായിരുന്ന രാജധാനി എക്സ്പ്രസിലെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ടാണ് അപകടം ഒഴിവാക്കിയത്. തൊട്ടുപിന്നാലെയെത്തിയ കഠ്ഗോഡാം എക്സ്പ്രസിനുനേരെയും സമാനമായ അട്ടിമറിശ്രമം ഉണ്ടായെങ്കിലും ലോക്കോ പൈലറ്റ് ട്രെയിൻ പെട്ടെന്നു നിർത്തിയതിനാൽ അപകടമുണ്ടായില്ല.