
ശരീരത്തിനാവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഹൃദയത്തിന്റെ ആരോഗ്യം മുതല്‍ തലച്ചോറിന്റെ ആരോഗ്യത്തിന് വരെ ഒമേഗ 3 ആസിഡ് ആവശ്യമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ഫാറ്റി ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസായി കണക്കാക്കുന്ന ഒന്നാണ് സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ്. 100 ഗ്രാം സാല്‍മണ്‍ ഫിഷില്‍ 4000 മില്ലി ഗ്രാം ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും.
2. ചിയ സീഡ്സ്
ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ് ചിയ സീഡ്സ്. കൂടാതെ പ്രോട്ടീനും നാരുകളുമൊക്കെ ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചിയ സീഡ്സ് കുതിര്‍ത്ത വെള്ളം രാവിലെ കുടിക്കുന്നത് ഗുണം ചെയ്യും.
3. ഫ്ളാക്സ് സീഡ്
ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ് ഫ്ളാക്സ് സീഡ്. 100 ഗ്രാം ഫ്ളാക്സ് സീഡില്‍ നിന്നും 22800 മില്ലിഗ്രാം ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും. കൂടാതെ ഇവയില്‍ ഫൈബര്‍, പ്രോട്ടീന്‍, മഗ്നീഷ്യം തുടങ്ങിയവയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഫ്ളാക്സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4. വാള്‍നട്സ്
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ നട്സാണ് വാള്‍നട്സ്. 100 ഗ്രാം വാള്‍നട്സില്‍ നിന്നും 9000 മില്ലിഗ്രാം ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
5. ഇലക്കറികള്‍
ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ സഹായിക്കും. ഇവ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
6. സോയാബീന്‍
സോയാബീന്‍സിലും സോയാബീന്‍ ഓയിലിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]