
‘വികസനത്തിന്റെയും സാമൂഹികപുരോഗതിയുടെയും ഒൻപതു വർഷം’; സർക്കാരിന്റെ വാർഷിക റിപ്പോർട്ട് വെള്ളിയാഴ്ച
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ സമത്വവും നീതിയും മാനവികതയും ഉൾക്കൊള്ളുന്ന നവകേരളമെന്ന സ്വപ്നത്തിലേക്ക് കേരളത്തെ നയിക്കുന്ന നയസമീപനമാണ് കേരള സർക്കാർ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെയും സാമൂഹികപുരോഗതിയുടെയും ഒൻപതു വർഷമാണ് കടന്നുപോകുന്നത്. നവകേരള നയമാണ് കേരളസർക്കാർ നടപ്പാക്കിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തറക്കല്ലിട്ടെങ്കിലും വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നൂറു ശതമാനം പ്രവർത്തികളും നടപ്പായത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. ദേശീയ പാതാവികസനം എൽഡിഎഫിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് സാധ്യമായത്. സമയത്തിന് ഭൂമി ഏറ്റെടുത്തു നൽകാത്തതിനാൽ ദേശീയ പാത അതോറിറ്റി ഓഫിസ് അടച്ചുപൂട്ടുന്ന സാഹചര്യമായിരുന്നു എങ്കിലും എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം 25 ശതമാനം പിന്തുണയോടെ ദേശീയപാത വികസനം നടപ്പാക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വാർഷികാഘോഷ സമാപനറാലിയിൽ ഈ വർഷത്തെ വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്യും. അർഹമായ പലതും തടഞ്ഞുവച്ച് കേരളത്തെ ഞെരുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തെ അതിജീവിച്ച ഇച്ഛാശക്തിയാണ് സർക്കാരിനുള്ളത്. അതിനാൽ എല്ലാം സർക്കാർ മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ, കൊച്ചി മെട്രോ തുടങ്ങി പല രംഗങ്ങളിലും മികച്ച മുന്നേറ്റമാണ് ഇടതുസർക്കാർ നടപ്പാക്കിയതെന്നും ഓരോ പദ്ധതികളും എടുത്തുപറഞ്ഞ് മുഖ്യമന്ത്രി സൂചിപ്പിച്ചു.