‘പോയത് ഡൽഹിയിലേക്കെന്നു പറഞ്ഞ്; വീടുമായി വലിയ അടുപ്പമില്ല’; പ്രതികരിച്ച് ജ്യോതി മൽഹോത്രയുടെ പിതാവ്
ചാരക്കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര വീടുമായി വലിയ ബന്ധം പുലർത്തിയിരുന്നില്ലെന്ന് പിതാവ് ഹരിഷ് മല്‍ഹോത്ര. മകള്‍ പാക്കിസ്ഥാനിലേക്കു പോയതിനെ കുറിച്ചോ യൂട്യൂബ് ചാനലിനെക്കുറിച്ച് മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളെക്കുറിച്ചോ കൂടുതൽ വിവരങ്ങളറിയില്ലെന്ന് ഹരിഷ് മല്‍ഹോത്ര പ്രതികരിച്ചു.
ഡൽഹിയിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് ജ്യോതി വീടുവിട്ടിറങ്ങിയതെന്നും മറ്റു വിവരങ്ങളൊന്നും പങ്കുവച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഡല്‍ഹിയില്‍ പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അതിനപ്പുറം മറ്റൊന്നും എന്നോടു പറഞ്ഞിരുന്നില്ല.
കോവിഡിനു മുന്‍പ് ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നതിനാല്‍ ഡൽഹി യാത്രയെപ്പറ്റി കൂടുതലൊന്നും ഞാൻ ചോദിച്ചതുമില്ല. വീടിനുള്ളില്‍ വച്ചും മകൾ വിഡിയോകൾ ചിത്രീകരിക്കാറുണ്ടായിരുന്നു.
അതിനാൽ സംശയമൊന്നും തോന്നിയില്ല’, ഹരിഷ് മല്‍ഹോത്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.
പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ കഴിഞ്ഞയാഴ്ചയാണ് ഹരിയാന സ്വദേശിയായ ജ്യോതി മൽഹോത്ര അറസ്റ്റിലായത്. പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചതായി ഹരിയാന പൊലീസ് സ്ഥിരീകരിച്ചിരുന്നു.
പാക്കിസ്ഥാൻ യാത്രയ്ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് പറഞ്ഞു. ജ്യോതി ചൈനയിലേക്കും യാത്ര നടത്തിയിട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു.
വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]