
മന്ത്രിസഭയുടെ നാലാം വാർഷികം: കേക്ക് മുറിച്ച് മുഖ്യമന്ത്രി; തൊലിക്കട്ടി ആശ്ചര്യപ്പെടുത്തുന്നുവെന്ന് വി.ഡി. സതീശൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവള ലോഞ്ചിൽ കേക്ക് മുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്ക് മധുരം നൽകിയായിരുന്നു മുഖ്യമന്ത്രിയുടെ ആഘോഷം. മന്ത്രിമാരായ കെ.രാജൻ, പി.രാജീവ്, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 21ന് തുടങ്ങിയ ജില്ലാതല വാർഷികാഘോഷങ്ങൾ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് വർഷമായതിനാൽ ക്ഷേമ പെൻഷൻ കൂട്ടുന്നത് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ വൈകാതെയുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, സമസ്ത മേഖലകളിലും പരാജയപ്പെട്ടിട്ടും കോടികൾ ചെലവിട്ട് വാർഷികാഘോഷം നടത്താനുള്ള സർക്കാരിന്റെ തൊലിക്കട്ടി തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.