
മലപ്പുറം തലപ്പാറയിൽ ദേശീയപാതയിൽ വിള്ളൽ; നിർമാണത്തിൽ പിഴവുകളോ? ആശങ്കയിൽ പ്രദേശവാസികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലപ്പാറ∙ മലപ്പുറത്തെ കൂരിയാടിനു പിന്നാലെ തലപ്പാറയിലും വിള്ളൽ. ദേശീയ പാതയിൽ മണ്ണിട്ട് ഉയർത്തിയ ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. പ്രദേശവാസികളിൽ ആശങ്കയിലാണ്. ഇന്നലെ കൂരിയാട് ദേശീയ പാത 66ന്റെ മതിലും സർവീസ് റോഡും ഇടിഞ്ഞുവീണിരുന്നു. പിന്നാലെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു.
നിർമാണം പൂർത്തിയായി ചുരുങ്ങിയ കാലത്തിനുള്ളിലാണ് റോഡിൽ വിള്ളൽ രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ നിർമാണത്തിൽ പിഴവുകളുണ്ടോ എന്നുള്ള ചോദ്യങ്ങളും ഉയരുന്നു. മഴ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ റോഡിന്റെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാരും പ്രദേശവാസികളും.