
പൂനെ: അമിത വേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. പൂനെയിലാണ് 17കാരനോടിച്ച കാറിടിച്ച് അപകടമുണ്ടായത്. പൂനെയിലെ കൊറേഗാവ് പാർക്കിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഒരു റെസ്റ്റോറൻ്റിൽ പാർട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളാണ് അപകടത്തിൽ പെട്ടത്.
കല്യാണി നഗർ ജംഗ്ഷനിൽ എത്തിയപ്പോൾ പോർഷെ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനിസ് ദുധിയയും ഭാര്യ അശ്വിനി കോസ്റ്റയുമാണ് മരിച്ചത്. കോസ്റ്റ സംഭവസ്ഥലത്തും ദുധിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഇരുവരെയും ഇടിച്ച ശേഷം കാർ റോഡരികിലെ നടപ്പാതയിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
അതേസമയം, അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ച ഡ്രൈവറെ ഒരു സംഘം ആളുകൾ മർദിച്ചു. ഇതിൻ്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. അപകടത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Last Updated May 19, 2024, 3:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]