ഹൈദരാബാദ്: ഐപിഎല്ലില്‍ രണ്ടാം സ്ഥാനത്തെത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ തല്ലിപ്പറത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് നാല് വിക്കറ്റ് വിജയവുമായി പോയിന്റ് പട്ടികയില്‍ രാജസ്ഥാന് റോയല്‍സിനെ പിന്തള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കി. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും(28 പന്തില്‍ 66), നിതീഷ് റെഡ്ഡി, ഹെന്റിച്ച് ക്ലാസന് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിന്റെയും കരുത്തില്‍ ഹൈദരാബാദ് അഞ്ച് പന്തുകള്‍ ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 214-5, സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.1 ഓവറില്‍ 215-6
പഞ്ചാബിനെതിരെ ജയിച്ചതോടെ 17 പോയന്റുമായാണ് ഹൈദരാബാദ് പോയന്റ് പട്ടികയില്‍ 16 പോയിന്റുള്ള രാജസ്ഥാന് റോയല്‍സിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചാല്‍ രാജസ്ഥാന് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ആദ്യ ക്വാളിഫയറിന് യോഗ്യത നേടാം. തോറ്റാല്‍ എലിമിനേറ്ററില്‍ ആര്‍സിബി ആകും രാജസ്ഥാന്റെ എതിരാളികള്‍.
പഞ്ചാബ് ഉയര്‍ത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഹൈദരാബാദിന് ആദ്യ പന്തില്‍ തന്നെ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ(0) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപാഠിയും(18 പന്തില്‍ 33) ചേര്‍ന്ന് അഞ്ചോവറില്‍ 72 റണ്‍സ് അടിച്ചെടുത്ത് പഞ്ചാബിനെ ഞെട്ടിച്ചു. ത്രിപാഠിയെ ഹര്‍ഷല്‍ പട്ടേല്‍ മടക്കിയെങ്കിലും അടി തുടര്‍ന്ന അഭിഷേക് 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഫിഫ്റ്റിയടിച്ചശേഷം രണ്ട് സിക്സു കൂടി പറത്തി11-ാം ഓവറില്‍ അഭിഷേക് പുറത്തായെങ്കിലും അപ്പോഴേക്കും ഹൈദരാബാദ് സ്കോര്‍ 134ല്‍ എത്തിയിരുന്നു.
28-ball 66, Abhishek carnage continues in 🔥
— JioCinema (@JioCinema)
അഭിഷേക് മടങ്ങിയെങ്കിലും തകര്‍ത്തടിച്ച നിതീഷ്കുമാര്‍ റെഡ്ഡിയും(25 പന്തില്‍ 37) ഹെന്റിച്ച് ക്ലാസനും(26 പന്തില്‍ 42) ഹൈദരബാദിനെ ലക്ഷ്യത്തോട് അടുപ്പിച്ചു. വിജയത്തിനരികെ ആദ്യം ഷഹബാസ് അഹമ്മദും(3) പിന്നീട് ക്ലാസനും(42) മടങ്ങിയെങ്കിലും അബ്ദുള്‍ സമദും(11*) സന്‍വീര്‍ സിംഗും(6*) ചേര്‍ന്ന് ഹൈദരാബാദിനെ 19.1 ഓവറില്‍ ലക്ഷ്യത്തിലെത്തിച്ചു. പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേലും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീഴ്ത്തി.നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്ലാണ് 214 റണ്‍സടിച്ചത്. ഓപ്പണറായി ഇറങ്ങി 44 പന്തില്‍ 71 റണ്‍സടിച്ച പ്രഭ്സിമ്രാന് സിംഗാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. മറ്റൊരു ഓപ്പണറായ അഥര്‍വ ടൈഡെ 27 പന്തില്‍ 46 റണ്‍സടിച്ചപ്പോള്‍ റിലീ റൂസോ 24 പന്തില്‍ 49 റണ്‍സെടുത്തു..ഹൈദരാബാദിനായി നടരാജനും കമിന്‍സും ഓരോ വിക്കറ്റ് വീതമെടുത്തു.ഹൈദരാബാദിനായി നടരാജനും വിജയകാന്ത വിയാസ്കാന്തും ഓരോ വിക്കറ്റ് വീഴ്ത്തി.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]