
എറണാകുളം: ഇരപിടിക്കുന്നതിനിടയിൽ കടയ്ക്കുള്ളിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ ഒടുവിൽ രക്ഷപ്പെടുത്തി വനം വകുപ്പ് അധികൃതർക്ക് കൈമാറി. ഞായറാഴ്ച രാവിലെ കോതമംഗലത്താണ് സംഭവം.
കോതമംഗലം ബസ് സ്റ്റാന്റിനു സമീപത്തെ കടയിൽ ഇന്ന് രാവിലെയാണ് പാമ്പിനെ കണ്ടത്. ഇര വിഴുങ്ങിയ പാമ്പ് പുറത്തു കടക്കാനാവാതെ കടയ്ക്കുള്ളിൽ പെട്ടു പോകുകയായിരുന്നു.
വിഴുങ്ങിയ എലിയെ ഇതിനിടെ പാമ്പ് ഛർദ്ദിക്കുകയും ചെയ്തു. കടയുടമ കോതമംഗലം ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധനായ മുവാറ്റുപുഴ സ്വദേശി സേവി തോമസ് ഉച്ചയോടെ സ്ഥലത്തെത്തി.
അദ്ദേഹം പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറുകയായിരുന്നു. Read also: പത്തനംതിട്ടയിൽ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം; ഉള്ളില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]