
ഷൈൻ കോടതിയെ സമീപിച്ചേക്കും; സുപ്രീം കോടതിക്കെതിരായ വിമർശനങ്ങൾ തള്ളി ബിജെപി – പ്രധാന വാർത്തകൾ
എഫ്ഐആർ ദുർബലമെന്ന് നിയമോപദേശം ലഭിച്ചതോടെ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കുമെന്നതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. വാട്സാപ്പ് വഴി ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ, സുപ്രീം കോടതിക്കെതിരായ വിമർശനങ്ങൾ തള്ളി ബിജെപി, ട്രംപിനെതിരെ ‘50501’ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ, എഡിജിപി അജിത് കുമാറിന് വീണ്ടും വിശിഷ്ട
സേവാ മെഡലിന് ശുപാർശ എന്നിവയാണ് ഇന്നത്തെ മറ്റു ചില പ്രധാന വാർത്തകൾ. രാസലഹരി ഉപയോഗിച്ച കേസിൽ തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കാൻ നടൻ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിക്കുമെന്ന് സൂചന.
ഇതുമായി ബന്ധപ്പെട്ട് ഷൈൻ അഭിഭാഷകരുമായി ചർച്ച നടത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം ശേഖരിച്ച ശരീര സ്രവങ്ങളുടെ പരിശോധനാ ഫലം വന്നതിനുശേഷം കോടതിയെ സമീപിക്കാനാണ് നീക്കം.
ഫലം ഷൈനിന് അനുകൂലമെങ്കിൽ നിയമ നടപടി തുടങ്ങും. കണ്ണൂർ സർവകലാശാല അവസാന സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യങ്ങൾ വിദ്യാർഥികൾക്കു ചോർത്തി നൽകിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പലിന് സസ്പെൻഷൻ.
കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി.അജീഷിനെയാണു മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. നേരത്തേ ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണു ബേക്കൽ പൊലീസ് കേസെടുത്തത്.
9 വിദ്യാർഥികളും പ്രിൻസിപ്പലും അടങ്ങിയ വാട്സാപ് ഗ്രൂപ്പിൽ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപ് ചോദ്യങ്ങൾ പോസ്റ്റ് ചെയ്തെന്നാണു സർവകലാശാല കണ്ടെത്തിയത്. സുപ്രീം കോടതിക്കെതിരെ പാർട്ടി അംഗങ്ങൾ നടത്തിയ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് ബിജെപി.
സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശർമ എന്നിവർ നടത്തിയ പരാമർശങ്ങളെയാണ് ബിജെപി തള്ളിയത്. ഇരുവരുടെയും പരാമർശങ്ങൾ വ്യക്തിപരമാണെന്നും ഇക്കാര്യത്തിൽ പാർട്ടിക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കിയ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് ഇരുനേതാക്കൾക്കും നിർദേശം നൽകി… യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ പ്രതിഷേധം കനക്കുന്നു.
ട്രംപിന്റെ വിവിധ നയങ്ങൾക്കെതിരെ മുദ്രവാക്യങ്ങളുമായി ആയരിക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. നാടുകടത്തൽ, ഗാസയ്ക്കെതിരായ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കൽ, പ്രധാനപ്പെട്ട
വകുപ്പുകളുടെ അടച്ചുപൂട്ടൽ, ജീവനക്കാരെ പുറത്താക്കൽ, എൽജിബിടിക്യൂവിനെതിരായ നിയമങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചാണ് യുഎസ് ജനത തെരുവിലിറങ്ങിയത്. എഡിജിപി എം.ആർ.അജിത് കുമാറിന് വീണ്ടും വിശിഷ്ട
സേവാ മെഡലിന് ശുപാർശ. ആറാം തവണയാണ് രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാറിനെ ഡിജിപി ശുപാർശ ചെയ്യുന്നത്.
എന്നാൽ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിൽ അഞ്ചുതവണയും കേന്ദ്രം മെഡൽ നിരസിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]