
ഭാരതീയ ജനത പാർട്ടിയല്ല, ഭാരതീയ ബോണ്ട് പാർട്ടിയാണ് ബിജെപി എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇലക്ടറൽ ബോണ്ടിൽ തെളിഞ്ഞത് ബിജെപിയുടെ അഴിമതിയാണ് എന്നും വൃന്ദ കാരാട്ട് പറഞ്ഞു.
എന്തുകൊണ്ട് പിണറായി വിജയനെ കേന്ദ്ര സർക്കാർ അറസ്റ്റ് ചെയ്യുന്നില്ല എന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നു. രാഹുലിന്റേത് ലജ്ജിപ്പിക്കുന്ന ചോദ്യമാണ്. ബിജെപിയെ സഹായിക്കാനുള്ള ചോദ്യമാണിത്. കേരളത്തിൽ ബിജെപിയെ എതിർക്കുന്നത് എൽഡിഎഫ് ആണ്. കേന്ദ്ര സർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ്. ഇതിനെതിരെ കേരളം നടത്തിയ പോരാട്ടത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നു. ഇതാണോ കോൺഗ്രസ് നിലപാട്? പിണറായി വിജയനെ അറസ്റ്റ് ചെയ്തില്ല എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന പിൻവലിക്കാൻ കോൺഗ്രസ് നേതൃത്വം നിർദ്ദേശിക്കണം.
ഇതിന് മുൻപും ഇഡി കേരളത്തിൽ അന്വേഷിച്ച കേസുകൾ വട്ടപ്പൂജ്യമായി. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. കെകെ ശൈലജയ്ക്കെതിരെ
നടന്നത് ഏറ്റവും മോശമായ ആക്രമണം. വടകരയിൽ ശൈലജയുടെ വിജയം ഉറപ്പ്. അധിക്ഷേപിച്ചവർക്ക് ജനങ്ങൾ മറുപടി നൽകും. യുഡിഎഫ് നേതാക്കൾ അപലപിക്കില്ല. കാരണം, അവരാണ് നേതൃത്വം നൽകിയത്.
Story Highlights: brinda karat bjp ldf
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]