
തിരുവനന്തപുരം: ദുബായിലെ മഴക്കെടുതിയുടെ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള എയര്‍ ഇന്ത്യ എക്സപ്രസ് വിമാനം റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. അതേസമയം ദുബായിലേക്കുള്ള മറ്റു വിമാനങ്ങളുടെ സർവീസ് പുനക്രമീകരിച്ചിട്ടുണ്ട്.
അതേസമയം, എയർ ഇന്ത്യ ദുബൈ സർവീസ് നിർത്തിവച്ചിരുന്നു. ക്യാൻസൽ ചെയ്ത ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്നാണ് അറിയിപ്പ്. ഏപ്രിൽ 21 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ മാറ്റി എടുക്കാൻ സാധിക്കും.
ദുബൈ വിമാനത്താവളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഉച്ചയോടെയുള്ള അറിയിപ്പ് പ്രകാരം ദുബൈ വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം 48 മണിക്കൂർ നീട്ടുകയായിരുന്നു. രണ്ടു ദിവസം കൂടി നിയന്ത്രണം തുടരും.
ദുബൈ വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ നിർത്തിവെച്ചതായി എമിറേറ്റ്സ് എയർലൈനും അറിയിച്ചിട്ടുണ്ട്. ഇന്ന് (ഏപ്രിൽ 19) രാത്രി 12 മണി വരെയാണ് ചെക്ക്-ഇൻ നിർത്തിവെച്ചത്. ദുബൈയിലേക്ക് നേരിട്ടുള്ള സർവീസ് തുടരും.
ദുബൈ വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് ഹെൽപ് ലൈൻ നമ്പർ ഇന്ത്യൻ കോൺസുലേറ്റ് പ്രസിദ്ധീകരിച്ചു.
ഹെൽപ് ലൈൻ നമ്പറുകൾ
+971501205172
+971569950590
+971507347676
+971585754213
ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്ന് അറിയിപ്പുണ്ട്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ അറിയിച്ചു.
Last Updated Apr 19, 2024, 10:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]