
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സത്രീ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് തീ കൊളുത്തിയത്. രക്ഷിക്കാൻ ശ്രമിച്ച നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റു. നെടുംകണ്ടം ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപ്, ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ തീകൊളുത്തുകയായിരുന്നു. ഇതു തടയാൻ ശ്രമക്കുന്നതിനിടെയാണ് നെടുങ്കണ്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബിനോയ്ക്കും വനിത സിവിൽ പോലീസ് ഓഫീസർ അമ്പിളിക്കും പരിക്കേറ്റത്.
ഉടൻ തന്ന മൂവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഷീബയെ കോട്ടയം മെഡിക്കൽ കോളജിലേക്കും അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും വിദഗ്ദ്ധ ചികിത്സക്കായി മാറ്റി. ആശാരിക്കണ്ടത്ത് പതിനഞ്ച് സെൻറ് സ്ഥലവും വീടും ഷീബയും ഭർത്താവ് ദിലീപും 2019 ൽ വാങ്ങിയിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്കിലെ പതിനഞ്ച് ലക്ഷം രൂപ വായ്പ നില നിർത്തിയാണ് വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വായ്പ തിരിച്ചടവ് മുടങ്ങി. വായ്പ കുടശിക 36 ലക്ഷമായി. ഇതോടെ ബാങ്ക് ജപ്തി നടപടിക്കായി തൊടുപുഴ കോടതിയെ സമീപിച്ചു. കോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടായതിനെ തുടർന്ന് അടുത്തയിടെ ജപ്തി ചെയ്യാനെത്തിയെങ്കിലും പൊതു പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് മാറ്റി വച്ചിരുന്നു. ഇന്ന് വീണ്ടു ജപ്തി ചെയ്യാനെത്തിയപ്പോഴാണ് ആത്മഹത്യാ ശ്രമമുണ്ടായത്. ഷീബയുടെ നില അതീവ ഗുരുതരമാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-255 2056)
Last Updated Apr 19, 2024, 5:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]