
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. മുഖ്യമന്ത്രി കള്ളപ്രചരണം നിർത്തി മെറിറ്റ് അടിസ്ഥാനത്തിൽ ബിജെപിയെ നേരിടണം. കേരളത്തിൽ ബിജെപി ജയിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസുമായി എന്ത് ഡീൽ ആണ് സിപിഐഎം നടത്തിയത്? മുഖ്യമന്ത്രി വ്യക്തമാക്കണം. ബിജെപി കേരളത്തിൽ എന്ത് ചെയ്തു എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി പറയാൻ ബിജെപി തയ്യാറാണ്. കള്ളപ്രചരണം നിർത്തി മെറിറ്റ് അടിസ്ഥാനത്തിൽ ബിജെപിയെ നേരിടണം. എങ്ങനെയാണ് നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയതെന്ന് കെ മുരളീധരൻ തന്നെ പറഞ്ഞിട്ടുണ്ട്. യെച്ചൂരിക്ക് അറിയാത്ത എന്ത് കണക്കാണ് മുഖ്യമന്ത്രിക്ക് അറിയുന്നത്? തമ്മിൽ രഹസ്യധാരണ ഉണ്ടെന്ന് പകൽപോലെ വ്യക്തമാണ്. സജി മഞ്ഞക്കടമ്പലിൻ്റെ പിന്തുണ കോട്ടയത്ത് എൻഡിഎക്ക് ഗുണം ചെയ്യുമെന്നും വചസ്പതി പറഞ്ഞു.
Story Highlights: sandeep vachaspati against pinarayi vijayan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]