
തോമസ് ഐസക്കിനെതിരെ പൊതുതാൽപര്യ ഹർജി: ഹർജിക്കാരനെ കുറിച്ച് അന്വേഷിക്കാൻ അമിക്കസ് ക്യൂറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
കൊച്ചി ∙ മുൻ മന്ത്രി നോളജ് മിഷൻ ഉപദേശകനായി നിയമിച്ചത് ചോദ്യം ചെയ്ത് പൊതുതാൽപര്യ ഹർജി നൽകിയ ആളെക്കുറിച്ച് അന്വേഷിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. ഹര്‍ജിക്കാരനായ പായ്ച്ചിറ നവാസിനെക്കുറിച്ച് അന്വേഷിക്കാനാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടുള്ളത്. പൊതുതാല്പര്യ ഹര്‍ജികളിൽ സംശുദ്ധി അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
-
Also Read
നേരത്തെ, കേസ് പരിഗണിച്ചപ്പോൾ ഹർജിക്കാരനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. തുടർന്ന് സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇന്നു ഡിവിഷന് ബെഞ്ചിന്റെ നടപടി. അമിക്കസ് ക്യൂറിയെ നിയമിക്കാനുള്ള തീരുമാനം മറ്റു കേസുകളെ ബാധിക്കരുതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും പൊതുതാല്പര്യ ഹര്‍ജി നല്കുമ്പോള് ഇത്തരം നടപടികള്‍ നേരിടാനും തയാറായിരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പായ്ച്ചിറ നവാസിനെതിരായ രേഖകള്‍ അമിക്കസ് ക്യൂറിക്ക് കൈമാറാനും കോടതി നിർദേശം നൽകി.
തോമസ് ഐസകിനെ നോളജ് മിഷന് ഉപദേശകനായി നിയമിച്ചതിൽ അഴിമതിയും ചട്ടലംഘനവും ഉണ്ടെന്ന് കാട്ടിയായിരുന്നു ഹർജി. ഹേമ കമ്മിറ്റി റിപ്പോർട്ടിലേയും ഹർജിക്കാരനാണ് നവാസ് പായ്ച്ചിറ.