
ഹൈദരാബാദ്: തെലങ്കാനയിൽ അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തെന്നാരോപിച്ച് പ്രശസ്ത അഭിനേതാക്കളായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി എന്നിവരുൾപ്പെടെ 25 പ്രമുഖ സിനിമ താരങ്ങള്‍ക്കെതിരെ തെലങ്കാന പോലീസ് കേസ് എടുത്തു. വ്യവസായിയായ ഫണീന്ദ്ര ശർമ്മ നൽകിയ പരാതിയെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രണീത, നിധി അഗർവാൾ, അനന്യ നാഗല്ല, സിരി ഹനുമന്തു, ശ്രീമുഖി, വർഷിണി സൗന്ദർരാജൻ, വാസന്തി കൃഷ്ണൻ, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താൻ, പാണ്ഡു, പത്മാവതി, ഇമ്രാന് ഖാന്, വിഷ്ണുപ്രിയ, പത്മാവതി, ഹര്‍ഷ സായി, സണ്ണി യാദവ്, ശ്യാമള, ടേസ്റ്റി തേജ, ബന്ദാരു ശേഷായനി സുപ്രിത എന്നീ താരങ്ങളുടെ പേരും എഫ്ഐആറിലുണ്ട്.
സെലിബ്രിറ്റികളുടെയും സോഷ്യല്‍ മീഡിയ ഇന്ഫ്ലൂവെന്സര്മാരുടെയും സഹായത്തോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി നിയമവിരുദ്ധമായ ആപ്പുകളും വെബ്സൈറ്റുകളും പ്രൊമോട്ട് ചെയ്യുന്നുണ്ടെന്ന് എഫ്ഐആറിൽ പറയുന്നു. “ഈ നിയമവിരുദ്ധ പ്ലാറ്റ്ഫോമുകളിൽ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടക്കുന്നുണ്ട്, കൂടാതെ ഇത് നിരവധി കുടുംബങ്ങളെ, പ്രത്യേകിച്ച് മധ്യവർഗ, താഴ്ന്ന മധ്യവർഗ കുടുംബങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്നു” എന്നും എഫ്ഐആറിൽ പറയുന്നു.
ആളുകൾ കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണം ഈ ആപ്പുകള്‍ തട്ടിയെടുക്കുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. അത്തരമൊരു വെബ്സൈറ്റിൽ നിക്ഷേപിക്കാൻ പോകുകയായിരുന്നു താനും എന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ കുടുംബം മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് അദ്ദേഹം പിന്മാറി. നിരവധി സെലിബ്രിറ്റികളും ഇന്‍ഫ്ലൂവെന്‍സര്‍മാരും വൻ തുകകള്‍ പ്രതിഫലവും സ്വീകരിച്ച ശേഷം ഈ നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പരാതിക്കാരൻ പറഞ്ഞു.
അതേ സമയം എഫ്ഐആര്‍ ഇട്ട വാര്‍ത്തയില്‍ പ്രതികരിച്ച നടന് പ്രകാശ് രാജ് 2015ലാണ് താന്‍ ഇത്തരം പരസ്യത്തില്‍ അഭിനയിച്ചതെന്നും. പിന്നീട് അതില്‍ നിന്നും പൂര്‍ണ്ണമായി പിന്മാറിയെന്നും അറിയിച്ചു. പുഷ്പ 2 പ്രീമിയറില്‍ യുവതി മരിക്കാനിടയായ സംഭവത്തില്‍ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇത്രയും താരങ്ങള്‍ക്കെതിരെ തെലങ്കാന പൊലീസ് കേസ് എടുത്തത് വലിയ വിവാദത്തിനാണ് വഴി വച്ചിരിക്കുന്നത്.
കൽക്കി 2898 എഡി: രണ്ടാം ഭാഗം എപ്പോള്‍ തുടങ്ങും, നിര്‍ണ്ണായക അപ്ഡേറ്റ് പുറത്തുവിട്ട് സംവിധായകന്
‘നിങ്ങൾ ഒരു ദളിതനാണ്’: കമന്റിന് ചുട്ട മറുപടി നല്കി ജാൻവി കപൂറിന്റെ കാമുകൻ ശിഖർ പഹാരിയ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]