
ഛത്തീസ്ഗഡിൽ രണ്ട് ഏറ്റുമുട്ടലുകളിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റായ്പുർ∙ ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബാസ്തർ മേഖലയിലുള്ള ബിജാപുർ, കൻകർ ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. രാവിലെ ഏഴു മണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 18 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തിനു സമീപം തോക്കും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നു. ഒരു ജവാനും വീരമൃത്യു വരിച്ചു.
-
Also Read
ബിജാപുർ, ദന്തേവാഡ ജില്ലകളിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ബിജാപുരിലെ ഗംഗ്ലൂർ മേഖലയിൽ മാവോയിസ്റ്റുകൾക്കെതിരെ സുരക്ഷാ സേനകൾ സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്. സ്റ്റേറ്റ് ടാസ്ക് ഫോഴ്സും, ഡിസ്ട്രിക്ട് റസർവ് ഗാർഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. കഴിഞ്ഞ മാസം ബിജാപുർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.