
കുടുംബവിളക്ക് എന്ന സീരീയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങിയ നടിയാണ് പാർവതി വിജയ്. അടുത്തിടെയാണ് മുൻഭർത്താവും സീരിയൽ ക്യാമറാമാനുമായ അരുണുമായി വേർപിരിഞ്ഞ വാർത്ത പാർവതി പങ്കുവെച്ചത്. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി മനസു തുറന്നത്.
മൂന്നു മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു അരുണുമായുള്ള തന്റെ വിവാഹമെന്ന് പാര്‍വതി അഭിമുഖത്തിൽ പറഞ്ഞു. തങ്ങൾ രണ്ടുപേര്‍ക്കും യോജിച്ചുപോവാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. അങ്ങനെ വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു എന്നും പാർവതി പറയുന്നു. തന്റെ പ്രണയത്തെക്കുറിച്ച് ചേച്ചി മൃദുലയോടു പോലും പറഞ്ഞിരുന്നില്ല എന്നും തന്റെ വീട്ടുകാരോടു ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അതെന്നും പാർവതി.
”ആ പ്രായത്തില്‍ എനിക്ക് പറ്റിയൊരു തെറ്റായിരുന്നു അത്. ജീവിതത്തില്‍ എല്ലാവരും പെര്‍ഫെക്ട് ആണെന്ന് പറയാന്‍ സാധിക്കില്ലല്ലോ. ഓരോ പ്രായത്തിലും ഓരോ തെറ്റുകള്‍ സംഭവിക്കും. പതിനെട്ട് വയസിലാണ് ഞാന്‍ ഒളിച്ചോടിയതെന്ന് ചിലർ പറയുന്നുണ്ട്. അങ്ങനെയല്ല, 21 വയസിലായിരുന്നു അത് സംഭവിക്കുന്നത്. വീട്ടില്‍ പറയാൻ പേടിയുണ്ടായിരുന്നു. അവര്‍ സമ്മതിക്കില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു. അതുകൊണ്ട് വിവാഹക്കാര്യം ആരോടും പറഞ്ഞില്ല”, പാർവതി കൂട്ടിച്ചേർത്തു.
വിവാഹത്തിനു ശേഷം ചേച്ചിയുമായി സംസാരിക്കാന്‍ കുറേ സമയമെടുത്തെന്നും പാർവതി പറയുന്നു. ”അമ്മയും അച്ഛനും രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വിളിക്കാന്‍ തുടങ്ങി. ഒരു മാസം കഴിഞ്ഞതോടെ ഞാന്‍ വീട്ടിലേക്ക് വന്നിരുന്നു. പക്ഷേ അപ്പോഴും ചേച്ചി മിണ്ടിയില്ല. ഞാനും ചേച്ചിയും തമ്മില്‍ ഭയങ്കര ക്ലോസ് ആയിരുന്നു. എന്നാൽ ഈ കാര്യം മാത്രം ഞാന്‍ ചേച്ചിയോട് പറഞ്ഞില്ല. എങ്ങനെ പറയുമെന്നും പറഞ്ഞാല്‍ എങ്ങനെ എടുക്കുമെന്നുമൊക്കെയാണ് ഞാന്‍ ചിന്തിച്ചത്. അതുകൊണ്ടാണ് പറയാതിരുന്നത്’, പാർവതി കൂട്ടിച്ചേർത്തു.
”വിഷമമില്ല എന്നൊന്നും ഞാൻ പറയുന്നില്ല, എന്റെ കുഞ്ഞിന്റെ അച്ഛനാണ്. കുഞ്ഞിന് വേണ്ടി എല്ലാം മാറ്റിവെച്ച് ഇപ്പോൾ ജീവിതം മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ അധ്യായം ഇനി ഒരിക്കലും തുറക്കാൻ ആഗ്രഹിക്കുന്നില്ല”, പാർവതി അഭിമുഖത്തിൽ പറഞ്ഞു.
: പ്രശാന്ത് മുരളി നായകന്; ‘കരുതൽ’ വരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net