

വഴിക്കടവ് ചെക്ക് പോസ്റ്റിന് സമീപം അപകടം; വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി നശിച്ചു ; ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖകൻ
വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി നശിച്ചു. വഴിക്കടവ് ചെക്ക് പോസ്റ്റിൻ സമീപമാണ് അപകടമുണ്ടായത്. തീക്കോയിൽ നിന്നും വാഗമണിലേക്ക് സഞ്ചാരിക്കുകയായിരുന്ന ജീപ്പ് കയറ്റം കയറുന്നതിനിടെ പിൻ ഭാഗത്ത് തീ പിടിക്കുകയായിരുന്നു.
പിന്നിൽ ഉണ്ടായിരുന്ന വാഹന യാത്രക്കാർ സംഭവം ആദ്യം കണ്ടത്. തുടർന്ന് ജീപ്പിലെ യാത്രക്കാർ വാഹനം നിർത്തി ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. വാഗമണിൽ സ്വകാര്യ കുടിവെള്ള വിതരണ വാഹനമെത്തിയാണ് തീ അണച്ചത്.
എലപ്പാറ സ്വദേശികളായ സ്റ്റാലിൻ, ഡാനിയൽ, പ്രശാന്ത്, സജിമോൻ എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]