
വിശാല ഐക്യമുണ്ടാക്കി ബിജെപി അധികാരത്തിലെത്തുന്നത് തടയുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. രാജ്യം നേരിടുന്ന വിപത്തിനെ ചെറുക്കാൻ ഇടത് പാർട്ടികൾ വരണമെന്നാണ് ജനം വിശ്വസിക്കുന്നത്. കേരളത്തിൽ ബിജെപി- കോൺഗ്രസ് കോർ അന്തർധാരയെന്ന് ഇ പി വിമർശിച്ചു. വി ഡി സതീശനെതിരെ പി വി അൻവറിന്റെ ആരോപണം ഏറ്റെടുത്ത് ഇ പി ജയരാജൻ. പുനർജനിയുടെ പേരിൽ പിരിച്ച പണം എന്ത് ചെയ്യണമെന്ന് വി ഡി സതീശൻ വ്യക്തമാക്കണം.
പുനർജനി പദ്ധതിക്ക് വേണ്ടി പിരിച്ച പണം കൊണ്ട് വീടുകൾ നിർമ്മിച്ചില്ലെന്ന് വിമർശനം. വി ഡി സതീശൻ നൽകിയ വീടുകൾ പലതും സ്പോൺസർമാരുടെ സംഭാവനയെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. ബിജെപിയുടെ ഗുഡ് ബുക്കിൽ കയറാനാണ് വി ഡി സതീശന്റെ ശ്രമം.
Read Also
രാജീവ് ചന്ദ്രശേഖറും ത്രിപുര ബിജെപി എംപിയുമായി ഭാര്യ ഇരിക്കുന്ന ചിത്രം വ്യാജമെന്ന് എപി ജയരാജൻ പറഞ്ഞു. ചിത്രം പ്രചരിപ്പിച്ചത് തിരുവനന്തപുരത്തെ ഡിസിസി വിഭാഗം. ഇതിനെതിരെ പരാതി നൽകി. വി ഡി സതീശന്റേത് ഫോർഡ് രാഷ്ട്രീയം, സ്ത്രീകളെ അധിക്ഷേപിക്കുന്നതെന്നും ഇ പി ജയരാജൻ വിമർശിച്ചു.
Story Highlights: EP Jayarajan Against V D Satheeshan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]